കൊച്ചി : രാമലീലയ്ക്ക് ശേഷം ദിലീപം അരുണ്‍ ഗോപി വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന് പേര് പുറത്ത് വിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനോടൊപ്പം അണിയറ പ്രവര്‍ത്തകര്‍ ടൈറ്റിലും പുറത്ത് വിട്ടിരിക്കുന്നത്.’ബാന്ദ്ര’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഒരു കൈയ്യില്‍ സിംഗിള്‍ ബാരല്‍ തോക്കും മറുകൈയ്യില്‍ സിഗ്രറ്റുമായി സോഫ.യില്‍ ഇരിക്കുന്ന ദിലീപിനെയാണ് ഫസ്റ്റലുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉദയകൃഷ്ണയാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കന്നത്.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. തെന്നിന്ത്യന്‍ താര സുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ഏറ്റവും അവസാനമായി ബോളിവുഡ്-പഞ്ചാബി താരം രാസിങ് ഖുറാനയും സിനിമയുടെ ഭാഗമാക്കിട്ടുണ്ട്.
ഷാജി കുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സം സി എസ് ചിത്രത്തിന് സംഗീതം നല്‍കും. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറ്റവും പ്രധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ സംഘടനങ്ങള്‍ ഒരുക്കുന്നത്. അന്‍പറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍. വിവേക് ഹര്‍ഷനാണ് എഡിറ്റിങ്.
കാറില്‍ പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചോളൂ; നവംബര്‍ ഒന്നുമുതല്‍ പിടിവീഴും
നവംബര്‍ ഒന്നു മുതല്‍ എല്ലാ കാര്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി മുംബൈ പൊലീസ്. ഇതുസംബന്ധിച്ച് പൊലീസ് വെള്ളിയാഴ്ച വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.മുംബൈ നഗരത്തില്‍ നവംബര്‍ ആദ്യദിനം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കും. “എല്ലാ മോട്ടോര്‍ വാഹന ഡ്രൈവര്‍മാരും വാഹനങ്ങളിലെ എല്ലാ യാത്രക്കാരും, മുംബൈ നഗരത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്നവരും,
ഡ്രൈവര്‍മാരും എല്ലാ യാത്രക്കാരും നവംബര്‍ ഒന്ന് മുതല്‍ യാത്ര ചെയ്യുമ്ബോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു” -മുംബൈ പൊലീസ് അറിയിച്ചു.നിയമം ലംഘിക്കുന്നവര്‍ 2019ലെ മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) നിയമത്തിന്റെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ശിക്ഷ അനുഭവിക്കേണ്ടിവരും. എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് സൗകര്യമില്ലാത്ത വാഹനങ്ങള്‍ നവംബര്‍ ഒന്നിന് മുമ്ബ് സ്ഥാപിക്കണമെന്ന് മുംബൈ പൊലീസ് നിര്‍ദ്ദേശിച്ചു.
വാഹനത്തില്‍ ഇരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.