Home Featured കർണാടകയിലെ മാൽപെയിൽ നിർമിച്ച ആദ്യത്തെ ഫ്ലോട്ടിംഗ് പാലം തകർന്നു.

കർണാടകയിലെ മാൽപെയിൽ നിർമിച്ച ആദ്യത്തെ ഫ്ലോട്ടിംഗ് പാലം തകർന്നു.

കർണാടക: മാൽപെ ബീച്ചിൽ ഉദ്ഘാടനം ചെയ്ത കർണാടകയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്ന് ദിവസങ്ങൾക്കുള്ളിൽ തകർന്നു. തകർന്ന പൊങ്ങിക്കിടക്കുന്ന പാലത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുകയാണ്.

മേയ് ആറിന് ഉഡുപ്പി എംഎൽഎ കെ രഘുപതി ഭട്ടാണ് പാലം ഉദ്ഘാടനം ചെയ്തത്. 100 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള പാലം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈ ഡെൻസിറ്റി പോളിയെത്തിലീൻ (എച്ച്‌ഡിപിഇ) ബ്ലോക്കുകൾ കൊണ്ടാണ് നിർമ്മിച്ചത്, 80 ലക്ഷം രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. എന്നാൽ, സ്ഥിരമായി ഘടിപ്പിച്ച നിർമിതി അല്ലാത്തതിനാൽ പാലം എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാനാകും.

ചെന്നൈ പ്ലേ ഓഫില്‍ കടന്നില്ലെങ്കില്‍ അത് ലോകാവസാനമൊന്നും അല്ല:എംഎസ് ധോണി

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ പ്ലേ ഓഫില്‍ കടന്നില്ലെങ്കില്‍ അത് ലോകാവസാനമൊന്നും അല്ലെന്ന് ക്യാപ്റ്റന്‍ എംഎസ് ധോണി. നെറ്റ് റണ്‍ റേറ്റിനെപ്പറ്റി ആലോചിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തകര്‍പ്പന്‍ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു ധോണി.

‘നേരത്തെ, ഇങ്ങനെയൊരു ജയം ഉണ്ടായെങ്കില്‍ നന്നായിരുന്നു. ഒരു പെര്‍ഫക്‌ട് ഗെയിമായിരുന്നു അത്. നമ്മള്‍ പ്ലേ ഓഫില്‍ കടന്നാല്‍, അത് കൊള്ളാം. ഇനി നമ്മള്‍ പ്ലേ ഓഫ് കളിച്ചില്ലെങ്കില്‍, അത് ലോകാവസാനമൊന്നും അല്ല. എനിക്ക് കണക്ക് അത്ര താത്പര്യമില്ല. സ്കൂളില്‍ പോലും ഞാനതില്‍ അത്ര മികച്ചയാളായിരുന്നില്ല. നെറ്റ് റണ്‍ റേറ്റിനെപ്പറ്റി ആലോചിച്ചിട്ട് പ്രത്യേകിച്ചൊരു ഗുണമില്ല. ഐപിഎല്‍ ആസ്വദിക്കുകയാണ് വേണ്ടത്.’- ധോണി പറഞ്ഞു.

91 റണ്‍സിനാണ് ഇന്നലെ ചെന്നൈ ഡല്‍ഹിയെ വീഴ്ത്തിയത്. 209 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 17.4 ഓവറില്‍ 117 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടാവുകയായിരുന്നു. ആകെ നാല് താരങ്ങളാണ് ഡല്‍ഹി നിരയില്‍ ഇരട്ടയക്കം കടന്നത്. മിച്ചല്‍ മാര്‍ഷ് (25), ശാര്‍ദ്ദുല്‍ താക്കൂര്‍ (24) ഋഷഭ് പന്ത് (21), ഡേവിഡ് വാര്‍ണര്‍ (19) എന്നിവരൊഴികെ ബാക്കിയാര്‍ക്കും മികച്ച പ്രകടനം നടത്താനായില്ല. ചെന്നൈക്കു വേണ്ടി മൊയീന്‍ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി.

You may also like

error: Content is protected !!
Join Our WhatsApp Group