Home Featured ബെംഗളൂരു: ടയർ ഗോഡൗണിൽ തീപ്പിടിത്തം

ബെംഗളൂരു: ടയർ ഗോഡൗണിൽ തീപ്പിടിത്തം

ബെംഗളൂരു: ചാമരാജ്‌പേട്ടിൽ ടയർ ഗോഡൗണിൽ തീപ്പിടിത്തം. ഗോഡൗണിലുണ്ടായിരുന്ന ടയറുകളും പൈപ്പുകളും മറ്റു വസ്തുക്കളും കത്തിനശിച്ചു. അഞ്ചു യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഷോർട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്തു.

കളിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രെയിനില്‍ കയറി; യു.പി സ്വദേശിനി പൂനം രണ്ട് പതിറ്റാണ്ട് ജീവിച്ചത് മലയാളിയായി: കുടുംബത്തെ കണ്ടത്തിയെങ്കിലും ഹിന്ദി മറന്നതോടെ സംസാരിക്കാനാവാതെ പൂനം

20 വർഷം മുൻപ് തന്റെ അഞ്ചാം വയസ്സിലാണ് പൂനത്തിന് (25) തന്റെ ഉറ്റവരെ എല്ലാം നഷ്ടമാകുന്നത്.കളിക്കുന്നതിനിടെ യുപിയിലെ മഥുരയില്‍ നിർത്തിയിട്ട ട്രെയിനില്‍ അബദ്ധത്തില്‍ കയറിയിരുന്നതാണ് പൂനത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ഇന്ന് തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം ‘മലയാളി’ ആയി ജീവിക്കുകയാണ് ഈ യുവതി. കൂട്ടിന് ഒരു മകളും ഉണ്ട്.വർഷങ്ങള്‍ക്കിപ്പുറം പൂനത്തിന്റെ കുടുംബത്തെ കണ്ടെത്തി നല്‍കിയിരിക്കുകയാണ് ഇവരുടെ ഒരു സുഹൃത്ത്. എന്നാല്‍ കുടുംബത്തെ തിരികെ കിട്ടി എങ്കിലും അവരോടെ സംസാരിക്കാനാവാതെ വിഷമിക്കുകയാണ് പൂനം. മാതൃഭാഷയായ ഹിന്ദി മറന്നത് തന്നെയാണ് ഇതിനു കാരണം. പൂനത്തിന് അഞ്ചു വയസ്സുള്ളപ്പോഴാണ് കുടുംബത്തെ നഷ്ടമായത്.

സംഭവം ഇങ്ങനെ: ‘മഥുര റെയില്‍വേ സ്റ്റേഷന് അടുത്ത് വലിയൊരു മരവും ക്ഷേത്രവുമുള്ള സ്ഥലത്തായിരുന്നു പൂനത്തിന്റെ വീട്. അച്ഛൻ ഓംപ്രകാശ്, അമ്മയുടെ പേര് ജബീലയെന്നോ ജമീലയെന്നോ ആണ്. സ്‌കൂളില്‍ പോയിരുന്നെങ്കിലും ഏതു ക്ലാസിലാണെന്ന് ഓർമയില്ല. കുട്ടിക്കാലത്ത് ട്രെയിനില്‍ പെട്ടുപോയി. പിന്നീട് പല ട്രെയിനുകള്‍ മാറിക്കയറി. ഒടുവില്‍ ഭിക്ഷാടകരുടെ കയ്യില്‍പെട്ടു. ഭക്ഷണം പോലും നല്‍കാതെ പണിയെടുപ്പിച്ചു ചിലർ.അവരില്‍ നിന്നും ഓടി രക്ഷപ്പട്ട് ട്രെയിൻ കയറി കോഴിക്കോടെത്തി. അവിടെ വെള്ളിമാട്കുന്ന് ചില്‍ഡ്രൻസ് ഹോമില്‍ കഴിയുമ്ബോള്‍ കഴക്കൂട്ടത്തെ ദമ്ബതികള്‍ ദത്തെടുത്തു. തന്റെ പതിനെട്ടാം വയസ്സില്‍ പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ ഒരാളെ പ്രണയിച്ച്‌ വിവാഹിതയായി. ആ ബന്ധത്തില്‍ ഒരു മകളുണ്ടായി. 2 മാസം മുൻപ് വിവാഹമോചനം നേടി. ഇപ്പോള്‍ ജീവിക്കാൻ മാർഗം തേടുകയാണ്.’

മൂന്ന് വർഷം മുൻപ് ജല അഥോറിറ്റിയില്‍ അപ്രന്റിസ് ആയിരുന്നപ്പോള്‍ പരിചയപ്പെട്ട മിനിയോട് മഥുരയിലെ ഓർമകള്‍ പറഞ്ഞിരുന്നു. അടുത്തിടെ മഥുരയില്‍ പോയ മിനിയാണ് അന്വേഷണത്തില്‍ കുടുംബത്തെ കണ്ടെത്തി പൂനത്തെ വിഡിയോ കോളിലൂടെ അവരെ കാണിച്ചത്. പക്ഷേ, പൂനത്തിന് ഇപ്പോള്‍ കേരളം വിടാൻ താല്‍പര്യമില്ല. സ്വന്തം കാലില്‍ നില്‍ക്കാൻ ജോലിയും കഴിയാൻ വീടുമാണ് ആവശ്യം

You may also like

error: Content is protected !!
Join Our WhatsApp Group