ബെംഗളൂരു: സർജാപുര റോഡിലെ കുഡ്‌ലു ഗേറ്റിന് സമീപത്തെ പ്രാന്തപ്രദേശത്ത് ഉണ്ടായ തീപിടുത്തത്തിൽ 50 ലധികം അനധികൃത കുടിലുകൾ കത്തിനശിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ 5.45 ഓടെയാണ് സംഭവം. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തതിട്ടില്ലെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.നാല് അഗ്നി ശമന വാഹനങ്ങൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു. അതേസമയം തീപിടിത്തം ആകസ്മികമാണെന്ന് പ്രാഥമിക നിഗമനം. പരപ്പന അഗ്രഹാര പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സ്ഥലത്ത് സൂക്ഷിച്ചിരുന്ന സ്ക്രാപ്പ് വസ്‌തുക്കളും തീപിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു.