Home Featured ബംഗളൂരു: എ.ടി എമ്മിൽ തീപിടിത്തം;അഞ്ച് ലക്ഷം കത്തി നശിച്ചു

ബംഗളൂരു: എ.ടി എമ്മിൽ തീപിടിത്തം;അഞ്ച് ലക്ഷം കത്തി നശിച്ചു

ബംഗളൂരു: ചിക്കമഗളൂരുവില്‍ എ.ടി.എമ്മിന് തീപിടിച്ച്‌ അഞ്ച് ലക്ഷം രൂപയും എ.ടി.എമ്മും കത്തിനശിച്ചു. നാഗർ ഐ.ജി റോഡിലെ കർണാടക ബാങ്ക് എ.ടി.എമ്മിനാണ് തീപിടിച്ചത്.എ.ടി.എമ്മിലെ എ.സി യൂനിറ്റില്‍നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് കരുതുന്നത്. വിവരം ലഭിച്ചയുടനെ അഗ്നിരക്ഷാസേന ഇടപെട്ടതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകുന്നത് തടയാനായി.

കാൻസറിന് കാരണമാകുന്ന രാസവസ്തു; കറി പൗഡറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹോങ്കോങ്ങും സിംഗപ്പൂരും

രാസവസ്തുവിന്റെ സാന്നിധ്യം അമിതമായ അളവില്‍ കണ്ടതിനേത്തുടർന്ന് രണ്ടു കമ്ബനികളുടെ കറിമസാലകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹോങ്കോങ്ങിലേയും സിഗപ്പൂരിലേയും ഭക്ഷ്യസുരക്ഷാവിഭാഗം.ഇന്ത്യൻ ബ്രാൻഡുകളായ എം.ഡി.എച്ച്‌., എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ കറി പൗഡർ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനേത്തുടർന്നാണ് നടപടി. എം.ഡി.എച്ചിന്റെ മദ്രാസ് കറി പൗഡർ, സാമ്ബാർ മസാല, കറി പൗഡർ എന്നിവയിലും എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നിവയിലുമാണ് എതിലീൻ ഓക്സൈഡ് എന്ന കീടനാശിനിയുടെ അളവ് കൂടുതലായി കണ്ടെത്തിയത്.

ഹോങ്കോങ്ങിലെ ഔട്ട്ലെറ്റുകളില്‍ നിന്ന് ശേഖരിച്ച്‌ പരിശോധിച്ച മേല്‍പ്പറഞ്ഞ മസാലക്കൂട്ടുകളില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്നും അവ നീക്കംചെയ്യാൻ കടയുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. എതിലീൻ ഓക്സൈഡ് ഭക്ഷ്യയോഗ്യമായ ഘടകമല്ലെന്നും കാർഷികമേഖലയില്‍ അണുനശീകരണത്തിനായി ഉപയോഗിച്ചുവരുന്നതാണെന്നും ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു.

അതേസമയം, ഇതു ചേർത്തുള്ള ഭക്ഷണം കഴിച്ചയുടൻ ആരോഗ്യപ്രശ്നമുണ്ടാകില്ലെങ്കിലും ദീർഘകാല ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ വ്യക്തമാക്കി. പ്രസ്തുത ഉത്പന്നം വാങ്ങിയവർ അവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും ആരോഗ്യപ്രശ്നം നേരിടുന്നവർ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group