അമരാവതി : ട്രെയിനില്‍ തീപിടിത്തം . ബാംഗ്ലൂര്‍-ഹൗറ എക്സ്പ്രസ് ട്രെയിനിന്റെ കംപാര്‍ട്ട്‌മെന്റിലാണ് തീപിടുത്തം ഉണ്ടായത്.ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വച്ചാണ് സംഭവം. തീപിടുത്തതിന് പിന്നാലെ ട്രെയിന്‍ നിര്‍ത്തുകയും പോലീസെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു.ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ട്രെയിനിലെ തീയണയ്‌ക്കുകയാണ്.
ട്രെയിന്‍ കുപ്പം സ്റ്റേഷനിലേക്ക് അടുക്കുമ്ബോഴാണ് തീപിടുത്തം ഉണ്ടായത്. കോച്ചിലെ ബ്രേക്ക് ബ്ലോക്കിന്റെ ഘര്‍ഷണം മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം .
ആയിരക്കണക്കിന് പേര്‍ കടല്‍ത്തീരത്ത് വസ്ത്രങ്ങള്‍ അഴിച്ച് പൂര്‍ണനഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്തു, പിന്നില്‍ ഈ ഒരു ലക്ഷ്യം , വീഡിയോ
ആസ്ട്രേലിയയിലെ ബോണ്ടി കടല്‍ത്തീരത്ത് ഇന്ന് ആയിരങ്ങള്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്നരായി ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു ലോകപ്രശസ്ത യു.എസ് ഫോട്ടോഗ്രാഫിക് ആര്‍ട്ടിസ്റ്റ് സ്പെന്‍സര്‍ ട്യൂണിക്കിന്റെ കാമറയ്ക്ക് മുന്നിലാണ് അവര്‍ നഗ്നരായത്.ഈ ഫോട്ടോഷൂട്ടിന് പിന്നില്‍ മഹത്തായ ഒരു ലക്ഷ്യമുണ്ടായിരുന്നു. ഓസ്ട്രേലിയയില്‍ സാധാരണമായ മെലനോമ എന്ന സ്കിന്‍ കാന്‍സറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോഷൂട്ട്.
സ്ത്രീകളും പുരുഷന്‍മാരുമായി 2500ഓളം പേര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു.സ്പെന്‍സര്‍ ട്യൂണിക്കിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് ഈ ഫോട്ടോ ഇന്‍സ്റ്റലേഷന്‍. ഈ വര്‍ഷം ആസ്ട്രേലിയയില്‍ 17756 പുതിയ ചര്‍മ്മ കാന്‍സര്‍ കേസുകള്‍ കണ്ടെത്തുമെന്നും 1281 ആസ്ട്രേലിയക്കാര്‍ ഈ രോഗം മൂലം മരണമടയുമെന്നും ഫെഡറല്‍ ഗവണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായ ചാരിറ്റി സംഘടനയായ ചാരിറ്റി ചെക്ക് ചാമ്ബ്യന്‍സുമായി സഹകരിച്ചായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.