Home Featured ബെംഗളൂരു; റിച്ച്മോണ്ട് ടൗണിലെ മലയാളി സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം

ബെംഗളൂരു; റിച്ച്മോണ്ട് ടൗണിലെ മലയാളി സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം

ബെംഗളൂരു; റിച്ച്മോണ്ട് ടൗണിലെ മലയാളി സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം. ഫാമിലി സൂപ്പർ മാർട്ടിൽ ചൊവ്വാഴ്ച രാത്രി 1.45 ഓടെയാണ് സംഭവം. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി അൻവറും പാർട്ണർമാരും ചേർന്ന് നടത്തുന്നതാണ് ഫാമിലി സൂപ്പർ മാർട്ട്.ചൊവ്വാഴ്ച രാത്രി ചെറിയതോതിൽ കടയിൽ തീ ശ്രദ്ധയിൽപെട്ടയുടനെ സമീപവാസികൾ കെട്ടിടയുടമയെയും അഗ്നിരക്ഷാ സേനയെയയും വിവരമറിയിച്ചിരുന്നു.

എന്നാൽ, അഗ്നിരക്ഷആ സേന ഒരു മണിക്കൂർ കഴിഞ്ഞാണ് എത്തിയത്. രക്ഷാപ്രവർത്തനം വൈകിയതോടെ കടയിൽ മുഴുവൻ തീ ആളിപ്പടർന്നു.ഏകദേശം മൂന്നുകോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അൾസൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെയും രക്ഷാപ്രവർത്തനം തുടരുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നത്.

ഓണത്തിന് ഗോൾഡ് റിലീസ് ഇല്ല ;ക്ഷമ ചോദിച്ച്‌ അല്‍ഫോണ്‍സ് പുത്രന്‍

പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘​ഗോള്‍ഡ്’ ഓണത്തിന് തിയേറ്ററുകളില്‍ എത്തില്ല.ചിത്രത്തിന്റെ റിലീസില്‍ മാറ്റമുള്ളതായി അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചു. ഓണം കഴിഞ്ഞാകും ചിത്രം റിലീസ് ചെയ്യുക എന്നും കാലതാമസം നേരിടുന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാല്‍ ‘ഗോള്‍ഡ്’ ഓണം കഴിഞ്ഞ് റിലീസ് ചെയ്യും. ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോള്‍ഡ് റിലീസ് ചെയ്യുമ്ബോള്‍ ഈ കാലതാമസം നികത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’- അല്‍ഫോണ്‍സ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗോള്‍ഡ്.

ലൗ ആക്ഷന്‍ ​ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ​ഗോള്‍ഡിനുണ്ട്. റിലീസ് തീയതി പുറത്തുവിട്ടിരുന്നില്ലെങ്കിലും ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ജോഷി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണ്. സുമം​ഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായി നയന്‍താര എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

You may also like

error: Content is protected !!
Join Our WhatsApp Group