ബെംഗളൂരു: കൊപ്പാളിൽ ദളിത് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ എട്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. ഗ്രാമത്തിലെ ക്ഷേത്രത്തിൽപ്രവേശിച്ചതിന് തങ്ങളെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി യുവാക്കൾ പോലീസിൽനൽകിയ പരാതിയിലാണ് കേസ്. പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.കൊപ്പാളിലെ ഹിത്‌നാൽ ഗ്രാമത്തിലാണ് സംഭവം. യുവാക്കൾ ക്ഷേത്രത്തിൽ പ്രവേശിച്ചത് ഗ്രാമത്തിലെ ചിലർക്ക് ഇഷ്ടപ്പെട്ടില്ല.
ഇതേത്തുടർന്ന് ഒരുസംഘമാളുകൾ ദളിത് കോളനിയിലെത്തി യുവാക്കളെ ആക്രമിക്കുകയായിരുന്നെന്ന് പറയുന്നു. കോളനിയിലുള്ളവർ ഒത്തുചേർന്നപ്പോഴേക്കും ആക്രമിക്കാനെത്തിയവർ പിൻവാങ്ങി. പരിക്കേറ്റ ദളിത് യുവാക്കൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. പോലീസിൽ പരാതി നൽകാനൊരുങ്ങിയപ്പോൾ ചില രാഷ്ട്രീയനേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന് ആക്രമണത്തിനിരയായവർ പറഞ്ഞു.ഹിത്‌നാൽ സ്വദേശികളായ ഫക്കീരവ ഗുണാൽ, ശ്രീധർ മടിവാള, ഗണേഷ് ബെങ്കൽ, ഗുരുകിരൺ ഇലിഗെർ, കാശിനാഥ് ഉപ്പാപർ, ദുർഗേഷ് ഗൊല്ലാർ, ശിവകുമാർ ഭജന്ത്രി, അപ്പാജി വാത്മീകി എന്നിവരുടെ പേരിലാണ് കേസ്.
ബെംഗളൂരു നഗര വികസനത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു : ബെംഗളൂരുവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.ബെംഗളൂരുവിലെ ഗതാഗതം, റോഡുകള്‍, തുടങ്ങി മറ്റ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുമെന്നും വിവിധ പദ്ധതിക്കള്‍ക്കായുളള ഫണ്ടുകള്‍ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.ഇന്ത്യ എനര്‍ജി വീക്ക് ,എയ്‌റോ ഇന്ത്യ ഷോ, ജി-20 മീറ്റിംഗുകളുടെ ബ്രാന്‍ഡുകള്‍ എല്ലാം ബെംഗളൂരുവിലാണ്.
ഈ പരിപാടികളുടെ15 കണ്‍വെന്‍ഷനുകളും ബെംഗളൂരുവിലാണ് നടന്നത്. അന്തരാഷ്‌ട്ര തലത്തില്‍ ബെംഗളൂരുവിനെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും കൂടുതല്‍ കണ്‍വെന്‍ഷനുകള്‍ ,കോണ്‍ഫറന്‍സുകള്‍, വര്‍ക്കഷോപ്പുകള്‍ തുടങ്ങിയവ നടക്കുന്നത് ബെംഗളൂരുവിലാണ്.ബെംഗളൂരുവിലെ വിവിധ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനായി ബിജെപി എംഎല്‍എമാര്‍ക്ക് 6,000 കോടി രൂപ അനുവദിച്ചിട്ടുണ്ടായിരുന്നു.
1.25 കോടിജനസാന്ദ്രതയുളള ഈ നഗരത്തില്‍ നിലവിലുളള വാഹനങ്ങള്‍ക്കധീതമായി 5,000 വാഹനങ്ങള്‍ പുതുതായി ദിനംപ്രതി റോഡിലിറങ്ങുന്നുണ്ട്. അതിനാല്‍ നിലവിലുളള റോഡുകളുടെ വികസനത്തിനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും ബെംഗളൂരു നഗരത്തിന്റെ വളര്‍ച്ചയ്‌ക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയിരുന്നതായും ബൊമ്മൈ പറഞ്ഞു. ബെംഗളൂരുവിലെ 21 സ്‌കൂളുകളുടെ നവീക്കരണം, അമൃത് പദ്ധത്തിയുടെ ഭാഗമായ 72 കുടിവെളള ടാങ്കളുടെയും പൂന്തോട്ടങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.