റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകൾ കർശനമാക്കുകയാണ്. നിയമം ലംഘിക്കുന്നവർക്കെല്ലാം കടുത്ത പിഴയും ലഭിക്കുന്നുണ്ട്. ഡ്രൈവിങ്ങിനിടയിൽ നാം അശ്രദ്ധമായി ചെയ്യുന്ന പലതിനും പിഴ ലഭിക്കാം. അതിൽ ഒന്നാണ് സാൻഡൽ അല്ലെങ്കിൽ ചെരുപ്പ് ഉപയോഗിച്ച് ഇരുചക്രം ഓടിച്ചാൽ ലഭിച്ചേക്കാവുന്ന പിഴ. മോട്ടർ വാഹന നിയമപ്രകാരം പിഴ ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ് ഇത്. 2019 ലെ മോട്ടർ വാഹന നിയമ ഭേദഗതിയിലും ഇതുണ്ട്. പിഴ ഉണ്ടെങ്കിലും ഇപ്പോഴും തർക്കവിഷയമായി നിലനിൽക്കുന്ന ഒന്നാണ് ഇത്.
സ്കൂട്ടർ, മോട്ടർസൈക്കിൾ ഉൾപ്പെടെയുള്ളവ ഓടിക്കുന്നവർ പാദം മുഴുവൻ മറയുന്ന ഷൂ ധരിക്കണമെന്ന് മോട്ടർ വാഹന നിയമത്തിൽ പറയുന്നു. ഇത്, അപകടം മൂലം കാൽപാദത്തിന് ഏൽക്കുന്ന ആഘാതം കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഷൂ ധരിച്ചാൽ പിഴ ഒഴിവാക്കാം എന്നതിനെക്കാൾ സ്വന്തം സുരക്ഷ മെച്ചപ്പെടുത്താമെന്നും വാഹനം നിയന്ത്രിക്കുമ്പോൾ കാലുകൾക്ക് ഉണ്ടാകുന്ന ആയാസം കുറയ്ക്കാമെന്നുമുള്ള ഗുണങ്ങളുമുണ്ട്.
മോട്ടർ വാഹന നിയമപ്രകാരം ചെരുപ്പ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് 1000 രൂപ വരെ പിഴയും വേണ്ടി വന്നാൽ ലൈസൻസ് റദ്ദ് ചെയ്യാനുള്ള സാധ്യതയും ഉണ്ടെന്നും നിയമം പറയുന്നു.
സ്ലിപ്പറിന്റെ വില 19,500; ഡിസ്‌കൗണ്ട് വില 8,990; ഇത് 150 രൂപയുടെ ബാത്ത്‌റൂം ചപ്പലല്ലേയെന്ന് സോഷ്യല്‍ മീഡിയ
ജര്‍മനിയില്‍ നിന്നുളള ലക്ഷ്വറി ഫാഷന്‍ ബ്രാന്റായ ഹ്യൂഗോ ബോസ് പുതുതായി പുറത്തിറക്കിയ ചെരുപ്പാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.നീല നിറത്തിലുള്ള പൂര്‍ണമായും ലെതര്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ചെരുപ്പ്. 19,500 രൂപയാണ് ചെരുപ്പിന്റെ വില. ഇത് 54% ഡിസ്‌കൗണ്ട് ഓഫറില്‍ 8,990 രൂപയ്‌ക്ക് ലഭിക്കും. 500 രൂപ മാസം അടച്ച് ഇഎംഐ ഓപ്ഷനിലൂടെയും ചെരുപ്പ് സ്വന്തമാക്കാനാകും.എന്നാല്‍ ഹ്യൂഗോ ബോസിന്റെ ഈ പരസ്യം സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
ചെരുപ്പിന് ലുക്കില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. ബാത്ത്‌റൂമില്‍ ധരിക്കുന്ന സ്ലിപ്പര്‍ പോലുണ്ട് ഇത് എന്നാണ് ചെരുപ്പിനെ ട്രോളിക്കൊണ്ട് ചിലര്‍ പറയുന്നത്. ചിലരാണെങ്കിലോ 150 രൂപയുടെ ചെരുപ്പിന് വില കൂട്ടിയിട്ട് വില്‍ക്കുകയാണോ എന്നും ചോദിക്കുന്നുണ്ട്.ഇത് 2017 ല്‍ താന്‍ 250 രൂപയ്‌ക്ക് വാങ്ങിയതാണെന്ന് പറഞ്ഞ് നീലയും വെള്ളയും നിറത്തിലുള്ള സ്ലിപ്പറിന്റെ ചിത്രവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു കോടീശ്വരനായാല്‍ പോലും താന്‍ ഈ ചെരുപ്പ് വാങ്ങില്ലെന്നാണ് ചില ആളുകള്‍ പ്രതികരിച്ചത്.
എന്നാല്‍ ലക്ഷ്വറി ബ്രാന്റ് പ്രൊഡക്ടുകളുടെ വിലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ഏറെ നാളായി ഇത്തരം ചര്‍ച്ചകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് വാങ്ങാന്‍ ഇന്നും ആളുകളുടെ തിരക്കാണ്. ലുക്കില്‍ വിശ്വസിക്കാതെ ബ്രാന്റില്‍ വിശ്വാസം അര്‍പ്പിക്കുന്നവരാണ് അവര്‍. .എത്ര വില കൊടുത്തും ഇത്തരം ചെരുപ്പുകള്‍ വാങ്ങാന്‍ ഇക്കൂട്ടര്‍ തയ്യാറാണ്.