മൂന്നാറിന്റെ മലയോര മേഖലയില്‍ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കും. അതുപോലെ നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും കൈവശം വെക്കുന്നതും വില്‍ക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
സംരക്ഷിത സസ്യങ്ങളുടെ ഷെഡ്യൂള്‍ മൂന്നിലാണ് നീലക്കുറിഞ്ഞിയെ പെടുത്തിയിരിക്കുന്നത്. ഷെഡ്യൂള്‍ മൂന്നില്‍ 19 സസ്യങ്ങളെയാണ് സംരക്ഷിത സന്ധ്യങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ഒന്നാം സ്ഥാനമാണ് നീലക്കുറിഞ്ഞിക്ക്.
വിമാനത്തിനും ബോര്‍ഡിംഗ് ഗേറ്റിനുമിടയില്‍ യാത്രക്കാരെ പൂട്ടിയിട്ടതായി സ്‌പൈസ് ജെറ്റ് അധികൃതര്‍ക്കെതിരെ ആരോപണവുമായി ട്രാവല്‍ വ്‌ലോഗര്‍
ബംഗളൂരു: വിമാനത്തിനും ബോര്‍ഡിംഗ് ഗേറ്റിനുമിടയില്‍ യാത്രക്കാരെ പൂട്ടിയിട്ടതായി സ്‌പൈസ് ജെറ്റ് അധികൃതര്‍ക്കെതിരെ ആരോപണവുമായി ട്രാവല്‍ വ്‌ലോഗര്‍. ട്രാവല്‍ വ്‌ലോഗര്‍ സൗമില്‍ അഗര്‍വാളാണ് ആരോപണവുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരെ ബോര്‍ഡിംഗ് ഗേറ്റിനും ബംഗളൂരുവിലേക്കുള്ള വിമാനത്തിനുമിടയില്‍ പൂട്ടിയിട്ടതായാണ് ആരോപണം.
പുറപ്പെടാന്‍ കാലതാമസം ഉണ്ടായന്നും ആവശ്യമായ സുരക്ഷാ പരിശോധനകള്‍ക്കായി യാത്രക്കാരോട് എയ്‌റോബ്രിഡ്ജില്‍ കാത്തിരിക്കാന്‍ അഭ്യര്‍ത്ഥിച്ചെന്നുമാണ് വിമാന കമ്ബനി അറിയിച്ചിരിക്കുന്നത്.
കാത്തിരിപ്പ് കേന്ദ്രത്തില്‍ വിശ്രമിക്കാനായി ബോര്‍ഡിംഗ് ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നിരസിച്ചുവെന്നും പിന്നീട് അവരെ കണ്ടില്ലെന്നും വ്‌ളോഗര്‍ പറയുന്നു.