പുതിയ ചിത്രം ‘ആചാര്യ’ വരുത്തിയ നഷ്ടം നികത്താനായി ചിരഞ്ജീവിയോട് സഹായാഭ്യർത്ഥനനടത്തി വിതരണക്കാരൻ. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെവിതരണക്കാരനായ രാജഗോപാൽ ബജാജാണ് ചിരഞ്ജീവിയോട് കത്ത് മുഖാന്തരം സഹ്യാഭ്യർത്ഥന നടത്തിയത്.
സിനിമ പ്രതീക്ഷിച്ച രീതിയിൽ കളക്ഷൻ നേടിയില്ലെന്നും തനിക്ക് വലിയ തോതിൽ നഷ്ടമുണ്ടായെന്നും അദ്ദേഹം ചിരഞ്ജീവിയ്ക്ക് അയച്ച കത്തിൽ പറയുന്നു. മുടക്ക് മുതലിന്റെ 25 ശതമാനം മാത്രമാണ് തങ്ങൾക്ക് തിരിച്ചുപിടിക്കാൻ സാധിച്ചത്. വലിയൊരു തുക കടമെടുത്താണ് സിനിമയിൽ നിക്ഷേപിച്ചത് എന്നും ഇപ്പോൾ വലിയ തോതിൽ ബാധ്യതകളുണ്ടെന്നും അദ്ദേഹം പറയുന്നു.
സിനിമ മൂലം ബാധ്യതകളുണ്ടായ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നും രാജഗോപാൽ ബജാജ് കത്തിൽ അഭ്യർത്ഥിക്കുന്നു.
ഏപ്രിൽ 29ന് റിലീസ് ചെയ്ത സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കൊരടാല ശിവയാണ് ആചാര്യ സംവിധാനം ചെയ്തത്. ചിരഞ്ജീവിയും മകൻ രാം ചരണും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ആചാര്യയ്ക്ക്. പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
സോനു സൂദ്, ജിഷു സെൻഗുപ്ത, സൗരവ് ലോകോഷേ, കിഷോർ പൊസനി കൃഷ്ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ് തുടങ്ങിയവരും ആചാര്യയിൽ അഭിനയിക്കുന്നു. മ്യൂസിക് വി വെങ്കടേശ്വരലും ചിത്രത്തിന്റെ സംഗീത സംവിധാനം മണി ശർമയുമാണ്.