കോഴിക്കോട് : പുല്ലാവൂർ പുഴയിലെ മെസ്സിയെയും നെയ്മറിനെയും, റൊണാൾഡോയെയും ഏറ്റെടുത്ത് ഫിഫ. ഫുട്ബോൾ ആരാധകരുടെ പ്രിയ താരങ്ങളായ മൂവർ സംഘത്തിന്റെ കട്ടൗട്ടുകളാണ് ഫിഫ തങ്ങളുടെ ട്വിറ്റർ പേജിൽ ഔദ്യോഗികമായിപങ്കുവച്ചത്.നിരവധി ആരാധകരാണ് ഫിഫയുടെ പോസ്റ്റിനടിയിൽ അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.ഫിഫ ലോകകപ്പ് ചൂട് കേരളത്തിലും എന്ന കുറിപ്പോടെയാണ് അധികൃതർ ചിത്രം പങ്കുവച്ചിരിക്കുന്നത്. പതിനായിരത്തിനടുത്ത് ലൈക്കുകളും രണ്ടായിരത്തിലധികം റീട്വീറ്റുകളും ചിത്രത്തിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
മലയാളികളും ഫിഫയുടെ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്.പുല്ലാവൂർ പുഴയിൽ ആദ്യം സ്ഥാപിച്ചത് മെസ്സിയുടെ കട്ടൗട്ടാണ് . പിന്നാലെ ഉയർന്നു നെയ്മറിന്റെയും ഒരു പടുകൂറ്റൻ കട്ടൗട്ട്. പിന്നെ കേരളക്കരയിലെ ഫുട്ബോൾ ആരാധകർ കണ്ടത് കട്ടൗട്ടിനെ ചൊല്ലിയുള്ള വിവാദങ്ങളായിരുന്നു. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്ത് വരികയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മെസിയുടെയും നെയ്മറിന്റെയും വൈറൽ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചു.
ഇതിന് പിന്നാലെയാണ് ഫുട്ബോൾ ആരാധകർറൊണാൾഡോയുടെ കട്ടൗട്ടും കൂടി ഉയർത്തിയത്. കൂട്ടത്തിൽ ഏറ്റവും വലിയ കട്ടൗട്ടും അദ്ദേഹത്തിന്റെതാണ്. 50 അടിയാണ് താരത്തിന്റെകട്ടൗട്ടിന്റെ വലിപ്പം. അതേസമയം സംഭവംവിവാദമായതോടെ കട്ടൗട്ടുകൾ നീക്കം ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതർ തന്നെ വിശദീകരിക്കുകയായിരുന്നു. സ്ഥലം എം.എൽ.എയും പിന്തുണയുമായി എത്തി. നിരവധി പേരാണ് കൂറ്റൻ കട്ടൗട്ടുകൾ കാണാൻ പുല്ലാവൂരിലേക്ക് എത്തുന്നത്.
ഡല്‍ഹിയടക്കം കുലുങ്ങി; ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാള്‍
നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ആറ് പേര് മരിച്ചു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായത്. ദോതി ജില്ലയില്‍ വീട് തകര്‍ന്ന് വീണാണ് ആറ് പേര് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.പുലര്‍ച്ചെ രണ്ടോടെയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങള്‍ പരിഭ്രാന്തരായി. നേപ്പാളില്‍ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രാത്രി 9.07 നും 9.56 നും രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.
ആദ്യത്തേത് 5.7 ഉം രണ്ടാമത്തേത് 4.1 ഉം തീവ്രത രേഖപ്പെടുത്തിയിരുന്നു..ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുപിയിലെ നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും സ്ഥാപനങ്ങളില്‍ രാത്രി ജോലി ചെയ്തിരുന്നവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഓഫീസില്‍ അലാം മുഴങ്ങിയതോടെ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയെന്നും 10 മിനിട്ടിന് ശേഷമാണ് വീണ്ടും ഓഫീസില്‍ പ്രവേശിച്ചതെന്നും ജീവനക്കാര്‍ പറഞ്ഞു.
2015ല്‍ നേപ്പാളിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 8,964 പേരാണ് കൊല്ലപ്പെട്ടത്. 22,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് രേഖപ്പെടുന്നതിയത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു.പാകിസ്താനിലെയും ബംഗ്ലാദേശിലെയും പല നഗരങ്ങളും അന്ന് കുലുങ്ങിയിരുന്നു. ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനം 1934ലാണ് നേപ്പാളിനെ പിടിച്ചുലച്ചത്. 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ കാഠ്മണ്ഡുവിനെയടക്കം തകര്‍ത്തിരുന്നു.