ദോഹ: ആരാധകർ കൂടുതലുള്ള ടീമും താരമൂല്യമുള്ള ടീമും ഒന്നാണോ? ലിയോണല്‍ മെസിയുണ്ടായിട്ടും അർജന്‍റീന ടീമിന്‍റെ മൂല്യം എന്തുകൊണ്ട് താഴെയായി. പട്ടികയിൽ ഒന്നാമനായ ഇംഗ്ലണ്ടിന്‍റെ കരുത്ത് എന്താണ് ?
പ്രീമിയർ ലീഗിലെ വമ്പൻ താരങ്ങളുമായാണ് ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം ഖത്തറിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ താരമൂല്യം കേട്ടേൽ എല്ലാവരും ഞെട്ടും. 26 അംഗ ടീമിന്‍റെ മൂല്യം തൊണ്ണൂറ്റിരണ്ടായിരം കോടി രൂപ. ഫിൽ ഫോഡൻ, ജൂഡ് ബെല്ലിങ്ഹാം, ഡെക്ലാൻ റൈസ്, മേസൺ മൗണ്ട്, ബുകായോ സാക, ഹാരി കെയ്ൻ എന്നിവരാണ് സൗത്ത്‌ഗേറ്റിന്‍റെ ടീമിനെ താരമൂല്യത്തിൽ ഒന്നാമത് എത്തിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലും മോശമല്ല. എൺപത്തിരണ്ടായിരം കോടി രൂപയാണ് ബ്രസീലിന്റെ മൂല്യം. നെയ്മർക്കും വിനീഷ്യസ് ജൂനിയർക്കും തന്നെയാണ് മൂല്യം കൂടുതൽ.
മൂന്നാം സ്ഥാനത്ത് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസാണെങ്കില്‍ മൂല്യം എഴുപത്തിയേഴായിരം കോടി രൂപയാണ്. കിലിയൻ എംബാപ്പേയും കരീം ബെൻസേമയുമാണ് ഫ്രാൻസിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചത്. നാലാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലുണ്ട്. അറുപത്തിയേഴായിരം കോടി രൂപയാണ് പറങ്കിപ്പടയുടെ മൂല്യം. റൊണാൾഡോയുടെ സാന്നിധ്യം തന്നെയാണ് ഇവിടെയും പോർച്ചുഗലിന് കരുത്താവുന്നത്. അറുപത്തിയാറായിരം കോടി മൂല്യമുള്ള സ്പെയിന്‍റെ യുവനിര അഞ്ചാം സ്ഥാനത്തുണ്ട്. ജർമനി, അർജന്‍റീന എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. വിവിധ ക്ലബുകളിൽ നിന്ന് താരങ്ങൾക്ക് കിട്ടുന്ന പ്രതിഫലം കണക്കാക്കിയാണ് ടീമുകളുടെ മൂല്യം നിശ്ചയിച്ചിരിക്കുന്നത്.
ഓഫ്ലൈനിലേക്ക് ചുവട് മാറ്റി വിദ്യാര്‍ത്ഥികള്‍; ഓണ്‍ലൈന്‍ ലേണിങ് അക്കാദമി അടച്ചുപൂട്ടാന്‍ ആമസോണ്‍; കമ്ബനിയുടെ തീരുമാനം അക്കാദമി ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍
മുംബൈ: ഇന്ത്യയിലെ ഓണ്‍ലൈന്‍ ലേണിങ് അക്കാദമി അടച്ചുപൂട്ടാന്‍ ഒരുങ്ങി ആമസോണ്‍. ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ആണ് ആമസോണിന്റെ തീരുമാനം. 2023 ഓഗസ്റ്റ് മുതല്‍ രാജ്യത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോം അടച്ച്‌പൂട്ടുമെന്നാണ് ആമസോണ്‍ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ആമസോണ്‍ അക്കാദമി പ്ലാറ്റ്ഫോം ആരംഭിച്ചത്. നിലവിലെ അക്കാദമിക് സെഷനില്‍ എന്റോള്‍ ചെയ്തവര്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്നും ആമസോണ്‍ അറിയിച്ചു. കോവിഡ് മഹാമാരിയുടെ സമയത്ത് വെര്‍ച്വല്‍ ലേണിംഗിന്റെ കുതിച്ചുചാട്ടത്തിനിടയിലാണ് ആമസോണും ഓണ്‍ലൈന്‍ ലേണിങ് അക്കാദമി ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിങ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്സാം (ജെഇഇ) ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ ലേണിങ് അക്കാദമി കോച്ചിങ് വാഗ്ദാനം നല്‍കി.
ഘട്ടം ഘട്ടമായി ആമസോണ്‍ അക്കാദമി നിര്‍ത്തലാക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഉപഭോക്താക്കള്‍ക്ക് 2024 ഒക്ടോബര്‍ വരെ ഒരു വര്‍ഷത്തേക്ക് മുഴുവന്‍ കോഴ്സ് മെറ്റീരിയലുകളിലേക്കും ഓണ്‍ലൈനില്‍ ആക്സസ് ഉണ്ടായിരിക്കുമെന്ന് കമ്ബനി അറിയിച്ചു.
ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം, ക്യൂറേറ്റഡ് ലേണിങ് മെറ്റീരിയല്‍, ലൈവ് ലെക്ചറുകള്‍ എന്നിവയിലെ സമഗ്രമായ വിലയിരുത്തലുകള്‍ നടത്തി ജെഇഇയ്ക്ക് ആവശ്യമായ ആഴത്തിലുള്ള അറിവ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയാണ് ആമസോണ്‍ ചെയ്യുക എന്നാണ് ആമസോണ്‍ അക്കാദമി ആരംഭിക്കുന്ന സമയത്ത് പറഞ്ഞത്.
ജോയിന്റ് എന്‍ട്രന്‍സ് എക്സാം (ജെഇഇ), നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഉദ്യോഗാര്‍ത്ഥികള്‍ക്കായി മുഴുവന്‍ സിലബസ് കോഴ്സുകളും അവതരിപ്പിക്കാന്‍ വിദ്യാഭ്യാസ ഗ്രൂപ്പായ ശ്രീ ചൈതന്യയുമായി കമ്ബനി കൈകോര്‍ത്തിരുന്നു.
കോവിഡ് സമയത്ത് വീടകങ്ങളിലേക്ക് ഒതുങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ കോച്ചിങ് എല്ലാവരും തേടിയെങ്കിലും ലോക്ക്ഡൗണുകള്‍ക്ക് ശേഷം ഇന്ത്യയിലുടനീളം വീണ്ടും തുറക്കുന്ന സ്‌കൂളുകളുടെയും കോച്ചിങ് സെന്ററുകളുടെയും സമ്മര്‍ദ്ദത്തില്‍ നിരവധി എഡ്ടെക് കമ്ബനികള്‍ ആടിയുലയുകയാണ്. ഒക്ടോബറില്‍, എഡ്ടെക് കമ്ബനിയായ ബൈജൂസ് തങ്ങളുടെ 2,500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്നു. അണ്‍കാഡമി, ടോപ്പര്‍, വൈറ്റ്ഹാറ്റ് ജൂനിയര്‍, വേദാന്തു എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഡ്ടെക് കമ്ബനികളും ഈ വര്‍ഷം ആദ്യം പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു.