ബെംഗളൂരു : പനിയും ചൂടുപനിയും ഉൾപ്പെടെയുള്ള അസുഖങ്ങൾ വ്യാപകമായ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി സ്കൂളുകൾ.നഗരത്തിലെ ഒട്ടുമിക്ക സ്വകാര്യ സ്കൂളുകളും കുട്ടികൾക്കും അധ്യാപകർക്കുമായി അത്യാവശ്യഘട്ടത്തിലുപയോഗിക്കാനുള്ള ഐസോലേഷൻ മുറികൾ സജ്ജമാക്കിയതായി അസോസിയേഷൻ ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറിസ്കൂൾസ് ഓഫ് കർണാടക ജനറൽസെക്രട്ടറി ഡി. ശശികുമാർ പറഞ്ഞു.
വരുംദിവസങ്ങളിൽ മറ്റ് സ്കൂളുകളിലും ഇത്തരം സംവിധാനം ഒരുക്കും. വിദ്യാർഥികളോട് മുഖാവരണം ധരിക്കണമെന്നും സ്കൂളുകളിൽനിന്ന് നിർദേശം നൽകിവരുകയാണ്..ഒമ്പതാംക്ലാസ്, 11-ാം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെല്ലാം വാർഷിക പരീക്ഷ നടക്കുകയാണ്. എന്നാൽഅസുഖങ്ങളെത്തുടർന്ന് പലകുട്ടികൾക്കും പരീക്ഷയെഴുതാൻ കഴിയാത്ത സാഹചര്യമുണ്ട്.
ഇത്തരം കുട്ടികൾക്ക് ഇന്റേണൽ മാർക്ക് അടിസ്ഥാനമാക്കി ക്ലാസ് കയറ്റം നൽകാൻ ചില സ്കൂളുകൾ ആലോചിച്ചുവരികയാണ്. പനി ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടെങ്കിൽ വീട്ടിൽ വിശ്രമിക്കാനാണ് സ്കൂൾ അധികൃതർ നൽകുന്ന നിർദേശം.വിദ്യാർഥികളെക്കൂടാതെ അധ്യാപകരും പനിയുൾപ്പെടെയുള്ള അസുഖങ്ങളിൽ വലയുകയാണ്.
കോവിഡ് വ്യാപനം താരതമ്യേന കുറയുകയാണെങ്കിലും മറ്റ് അസുഖങ്ങളെ പ്രതിരോധിക്കുന്നതിന് മുഖാവരണം ഉപയോഗിക്കണമെന്ന നഗരത്തിലെ ഒട്ടേറെ സ്കൂളുകൾ നിർദേശിച്ചിട്ടുണ്ട്. പകർച്ചപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മുഖാവരണം ഉപകരിക്കും. പരമാവധി വീട്ടിൽനിന്ന് കൊണ്ടുവരുന്ന തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.അതേസമയം, എച്ച് 3 എൻ 2ഇൻഫ്ളുവൻസ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ആരോഗ്യവകുപ്പ് കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന.
കൊച്ചി കായലില്‍ വീണ്ടും ഒരു കവര് കാലം; നീലവെളിച്ചം തേടി ആയിരങ്ങള്‍
കൊച്ചി കായലില്‍ വീണ്ടും ഒരു കവര് കാലം എത്തിയിരിക്കുകയാണ്. നിരവധി സഞ്ചാരികളാണ് കവര് കാണാനായി കുമ്ബളങ്ങിയിലേക്കെത്തുന്നത്.സീ സ്പാര്‍ക്കിള്‍ അഥവാ ബയോലുമിനെസെന്‍സ് എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസമാണ് ഇത്. പ്രാദേശിക ഭാഷയില്‍ ‘കവരു’ എന്ന് വിളിക്കപ്പെടുന്ന, ഈ പ്രതിഭാസം, കുമ്ബളങ്ങിയിലെ കായലില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് ഇങ്ങോട്ടേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഈ നീല വെളിച്ചം കണ്ടാസ്വദിക്കാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൊച്ചിയില്‍ കടലിനോട് ചേര്‍ന്നുള്ള കായല്‍ ഭാഗങ്ങളില്‍ ഈ തിളക്കം കാണാം. നിലാവുള്ള രാത്രികളില്‍ ഈ കാഴ്ച കൂടുതല്‍ ആകര്‍ഷകമാണ്. കുമ്ബളങ്ങി, കുളക്കടവ്,കല്ലഞ്ചേരി, ആഞ്ഞിലിത്തറ, അട്ടത്തടം എന്നിവിടങ്ങളിലാണ് ഇത് സാധാരണയായി കാണുന്നത്. ബാക്ടീരിയ, ഫംഗസ്, ആല്‍ഗകള്‍ തുടങ്ങിയ സൂക്ഷ്മജീവികളാണ് ബയോല്യൂമിനസെന്‍സ് എന്ന ഈ പ്രകൃതി പ്രതിഭാസത്തിന് പിന്നില്‍.