Home Featured ബെംഗളൂരു: ഫെസ്റ്റിവൽ ഓഫ് ഹ്യുമാനിറ്റി’ മേളയുമായി എം.എൽ.എ.

ബെംഗളൂരു: ഫെസ്റ്റിവൽ ഓഫ് ഹ്യുമാനിറ്റി’ മേളയുമായി എം.എൽ.എ.

ബെംഗളൂരു: പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ശാന്തിനഗർ എം.എൽ.എ. എൻ.എ. ഹാരിസ് ‘ഫെസ്റ്റിവൽ ഓഫ് ഹ്യുമാനിറ്റി’ എന്നപേരിൽ സംഘടിപ്പിക്കുന്ന മേളയ്ക്ക് ഓസ്റ്റിൻ ടൗണിൽ തുടക്കം.വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സർക്കാരുമായി ബന്ധപ്പെട്ട വിവിധ സഹായങ്ങളും ഉൾപ്പെട്ടതാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന മേള.വെള്ളിയാഴ്ച യുവാക്കൾക്കായുള്ള തൊഴിൽമേള നടക്കും. അഭിമുഖംനടത്തി ക്യാമ്പിൽനിന്നുതന്നെ ഉദ്യോഗാർഥികളെ കണ്ടെത്തും.

വന്ദേഭാരത് ട്രെയിനില്‍ വിളമ്ബുന്നത് പഴകിയ ഭക്ഷണം, പരാതിയുമായി യുവാവ് ; പണം തിരികെ വേണം

വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാര്‍ പഴകിയ ഭക്ഷണം തിരികെ നല്‍കുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.എക്സില്‍ ആകാശ് കേസരി (@akash24188) എന്നയാളാണ് വിഡിയോ പങ്കുവെച്ചത്. ട്രെയിനിനുള്ളില്‍ വിളമ്ബിയ ഭക്ഷണം പഴകിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. യാത്രക്കാര്‍ തീവണ്ടി ജീവനക്കാരോട് ഭക്ഷണ ട്രേകള്‍ എടുത്തുമാറ്റാൻ ആവശ്യപ്പെടുന്നതും മറ്റൊന്ന് ടിൻ ഫോയിലില്‍ വിളമ്ബുന്ന ഭക്ഷണത്തിന്റെ ദൃശ്യങ്ങളും കാണിച്ചു.മോശം സര്‍വീസാണെന്നും പണം തിരികെ വേണമെന്നും ആകാശ് ആവശ്യപ്പെട്ടു.

ഇന്ത്യൻ റെയില്‍വേ, വന്ദേ ഭാരത് എക്സ്പ്രസ്, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരെ ടാഗ് ചെയ്തായിരുന്നു യുവാവിന്റെ ആരോപണം. ദില്ലിയില്‍ നിന്ന് വാരാണസിയിലേക്ക് പോകുന്ന യാത്രക്കാരനാണ് ദുരനുഭവം പങ്കുവെച്ചത്. വിളമ്ബിയ ഭക്ഷണം ദുര്‍ഗന്ധം വമിക്കുന്നതും വൃത്തികെട്ടതുമാണെന്നും ദയവുചെയ്ത് മുഴുവൻ പണവും തിരികെ തരണമെന്നും കാറ്ററിങ്ങുകാര്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പേര് നശിപ്പിക്കുകയാണെന്നും യാത്രക്കാരൻ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group