ബെംഗളൂരു: ദൊഡ്ഡലക്കസാന്ദ്ര മെട്രോ സ്റ്റേഷനിൽനിന്ന് കെആർ മാർക്കറ്റ്, ബനശങ്കരി എന്നിവിടങ്ങളിലേക്ക് ബിഎംടിസി ഫീഡർ ബസ് സർവീസ് ആരംഭിച്ചു .റൂട്ട് നമ്പർ 215-x/1 ബസ് കൊത്തന്നൂർ ദിനേ, അവലഹള്ളി , ബിഡിഎ ലേഔട് ക്രോസ്, തിപ്പസാന്ദ്ര എന്നിവിടങ്ങളിലൂടെയാണ് സർവീസ് നടത്തുക.ബൈയപ്പനഹള്ളി കെആർ പുര മെട്രോ സെക്ഷൻ തുറക്കുന്നതോടെ സിൽക്ക് ബോർഡ് ജംഗ്ഷനിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും അവസാന മൈൽ ലിങ്കുകൾ നൽകുന്നതിന് ബിഎംടിസി 37 ഫീഡർ ബസുകൾ സർവിസ് ആരംഭിച്ചിരുന്നു.
ബെംഗളൂരു :പുനീതിന്റെ കൂറ്റൻ പെയിന്റിങ്ങൊരുക്കി മലയാളി
ബെംഗളൂരു : കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ കൂറ്റൻ പെയിന്റിങ്ങൊരുക്കി മലയാളി കലാകാരൻ.പാലക്കാട് കടമ്പഴിപ്പുറം അഴിയന്നൂർ സ്വദേശി കെ.സുജിത്താണ് 94 അടി ഉയരവും 75 അടി വീതിയുമുള്ള പെയിന്റിങ് ഒരുക്കിയത്.പുനീതിന്റെ രണ്ടാം ചരമവാർഷികത്തിൽ സൗത്ത് ബെംഗളൂരുവിലെ ഫോറം മാൾ എയ്സർ ഇന്ത്യയുടെയും വിഷൻ ഫിലിംസിന്റെയും സഹകരണത്തോടെയൊരുക്കിയ അനുസ്മരണത്തിനുവേണ്ടിയാണ് പെയിന്റിങ് പൂർത്തിയാക്കിയത്.നിറഞ്ഞ ചിരിയോടെയുള്ള പുനീതിന്റെ ജീവൻ തുടിക്കുന്ന പെയിന്റിങ്ങ് ആരാധകരെ ആവേശം കൊള്ളിക്കുന്നതായി.
2,000 രൂപ നോട്ട് തപാലില്‍ അയച്ച് മാറ്റിയെടുക്കാം
വിനിമയം നിരോധിച്ച 2,000 രൂപ നോട്ടുകള്‍ ഇനിയും കൈവശമുള്ളവര്‍ക്ക് മാറ്റിയെടുക്കാൻ പുതിയ രീതി പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്.ഇൻഷുര്‍ ചെയ്ത തപാലായി ഈ നോട്ടുകള്‍ തിരുവനന്തപുരം അടക്കം റിസര്‍വ് ബാങ്കിന്‍റെ നിശ്ചിത മേഖല ഓഫിസുകളിലേക്ക് അയച്ചാല്‍ തത്തുല്യ തുക ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. ഈ ഓഫിസുകളില്‍ നേരിട്ടുകൊടുത്ത് മാറ്റിയെടുക്കാനുള്ള സൗകര്യത്തിന് പുറമെയാണിത്. റിസര്‍വ് ബാങ്ക് മേഖല ഓഫിസുകളില്‍നിന്ന് ഏറെ അകലെ താമസിക്കുന്നവര്‍ക്ക് ഉപകാരപ്പെടാനും ക്യൂ ഒഴിവാക്കാനുമുള്ള സൗകര്യമെന്ന നിലയിലാണ് പുതിയ ക്രമീകരണം. മേയ് 19നാണ് 2000 രൂപ നോട്ടുകള്‍ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. 97 ശതമാനം നോട്ടുകളാണ് ബാങ്കുകളില്‍ തിരിച്ചെത്തിയത്.