Home Featured ബംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിലെ ഫീഡര്‍ ബസുകള്‍ 300 ആയി ഉയര്‍ത്തും

ബംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിലെ ഫീഡര്‍ ബസുകള്‍ 300 ആയി ഉയര്‍ത്തും

ബംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച്‌ ബി.എം.ടി.സി ഡിസംബര്‍ അവസാനത്തോടെ 120 നോണ്‍ എ.സി ഇലക്‌ട്രിക് മിനി ഫീഡര്‍ ബസ് സര്‍വിസുകള്‍ തുടങ്ങും.തുടര്‍ യാത്രാസൗകര്യം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടാണ് കൂടുതല്‍ ഫീഡര്‍ സര്‍വിസുകള്‍ ആരംഭിക്കുന്നത്. അടുത്തവര്‍ഷം ഏപ്രിലോടെ ഫീഡര്‍ സര്‍വിസുകളുടെ എണ്ണം 300 ആയി ഉയര്‍ത്തും.നിലവില്‍ 30 റൂട്ടുകളിലായി 121 ബസുകളാണ് ഫീഡര്‍ സര്‍വിസ് നടത്തുന്നത്. പ്രതിദിനം 1847 ട്രിപ്പുകള്‍ ഓടുന്നുണ്ട്. നഗരത്തിലെ കൂടുതല്‍ മേഖലകളിലേക്ക് മെട്രോ പാത എത്തിയതോടെയാണ് ഫീഡര്‍ സര്‍വിസുകള്‍ വ്യാപിപ്പിക്കുന്നത്. മെട്രോ സര്‍വിസുള്ള റൂട്ടുകളില്‍ ബി.എം.ടി.സിയുടെ നേരത്തെയുള്ള ബസുകള്‍ പുനഃക്രമീകരിക്കും.

ബനശങ്കരി മെട്രോ സ്റ്റേഷനെയും ബി.ടി.എം ലേഔട്ടിനെയും ബന്ധിപ്പിച്ച്‌ ആരംഭിച്ച ഫീഡര്‍ സര്‍വിസ് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്തു. റൂട്ട് നമ്ബര്‍ എം.എഫ്-21 ബസ് ബനശങ്കരി മെട്രോ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് ജെ.പി നഗര്‍ സിക്സ്ത്ത് ഫെയ്സ്, ഡെല്‍മിയ, ജെ.പി നഗര്‍ തേഡ് ഫെയ്സ്, മഡിവാള ലേക്ക്, മഹാദേശനഗര്‍ വഴി ബി.ടി.എം ലേഔട്ട് ബി.എം.ടി.സി ബസ് ടെര്‍മിനലിലെത്തും.

മെട്രോ ഫീഡര്‍ ബസ് സര്‍വിസുകള്‍ ഇങ്ങനെ (ബസ് നമ്ബര്‍, ഓടുന്ന വഴി ക്രമത്തില്‍):

റൂട്ട് നമ്ബര്‍ എം.എഫ് 1 സി: കെ.ആര്‍ പുരം മെട്രോ-സില്‍ക്ക് ബോര്‍ഡ്

എം.എഫ് 1 ഇ: ബൈയ്യപ്പനഹള്ളി എസ്.എം.വി.ടി റെയില്‍വേ സ്റ്റേഷൻ-ചന്നസന്ദ്ര

എം.എഫ് 1 ജി: പട്ടാന്തൂര്‍ അഗ്രഹാര മെട്രോ സ്റ്റേഷൻ-പട്ടാന്തൂര്‍ അഗ്രഹാര മെട്രോ സ്റ്റേഷൻ (സര്‍ക്കിള്‍)

എം.എഫ് 1: കാടുഗോഡി മെട്രോ സ്റ്റേഷൻ-കന്നമംഗല

എം.എഫ് 2: കെ.ആര്‍ പുരം മെട്രോ-കെ.ആര്‍ പുരം മെട്രോ (സര്‍ക്കിള്‍)

എം.എഫ് 3: കാടുഗോഡി മെട്രോ സ്റ്റേഷൻ-മാറത്തഹള്ളി

എം.എഫ് 5: മഡിവാള-ബൈയ്യപ്പനഹള്ളിവി.

എം.എഫ് 6: സില്‍ക്ക് ബോര്‍ഡ്-സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ

എം.എഫ് 7: ബയ്യപ്പനഹള്ളി മെട്രോ-കനകഗിരി

എം.എഫ്8 : കബണ്‍ പാര്‍ക്ക് മെട്രോ-കബണ്‍ പാര്‍ക്ക് (വസന്തനഗര്‍ വഴി)

എം.എഫ് 9: ഹൂഡി മെട്രോ-കെ.ആര്‍ പുരം

എം.എഫ് 12: വിജയനഗര-ബനശങ്കരി

എം.എഫ് 14 :രാജരാജേശ്വരി മെട്രോ-ശ്രീനിവാസപുര ക്രോസ്

എം.എഫ് 15: ജെ.പി നഗര്‍ മെട്രോ-ജെ.പി നഗര്‍ സെത് ബ്ലോക്ക്.

എം.എഫ് 17 : ജയനഗര്‍ മെട്രോ-വാദാരപാളയ

എം.എഫ് 19: ജയനഗര്‍ നയൻത്ത് ബ്ലോക്ക്-ജയനഗര്‍ നയൻത്ത് ബ്ലോക്ക്

എം.എഫ് 23: ജാലഹള്ളി മെട്രോ-ജാലഹള്ളി മെട്രോ (സര്‍ക്കിള്‍)

എം.എഫ് 23ബി: ജാലഹള്ളി മെട്രോ-ബി.ഇ.എല്‍ സര്‍ക്കിള്‍

എം.എഫ് 24: ജാലഹള്ളിമെട്രോ-ലഗരെ

എം.എഫ് 28: വിദ്യാരണ്യപുര-ലഗരെ

എം.എഫ് 34: കെങ്കേരി ടി.ടി.എം.സി-തലഗട്ടപുര

എം.എഫ് 36: സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ-കുമ്ബല്‍ഗോട്

എം.എഫ് 39: ജ്ഞാനഭാരതി മെട്രോ-രാമസന്ദ്ര

എം.എഫ് 40: ജ്ഞാനഭാരതി മെട്രോ-ഉള്ളാല്‍ സാറ്റലൈറ്റ് ടൗണ്‍

എം.എഫ് 42: കെങ്കേരി ടി.ടി.എം.സി-താവരക്കരെ

എം.എഫ് 45: ബനശങ്കരി ടി.ടി.എം.സി-വിജയനഗര്‍ ടി.ടി.എം.സി.

You may also like

error: Content is protected !!
Join Our WhatsApp Group