ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനടൻ മലയാളി അസോസിയേഷൻ ഫെയ്മ വിഷു ആഘോഷങ്ങൾക്ക് ബെംഗളൂരുവിൽ തുടക്കം കുറിച്ചു കൊണ്ട് സംഘടിപ്പിച്ച “വിഷുക്കൈനീട്ടം ബെംഗളൂരു മലയാളികൾക്ക് പുത്തൻ അനുഭവമായി.
ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലുള്ള ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഹാളിൽ നടന്ന ആഘോഷം ബാംഗ്ലൂർ സെൻട്രൽ എം പി പി.സി മോഹൻ ഉദ്ഘാടനം ചെയ്തു. ഫെ കർണാടക പ്രസിഡന്റ് റെജികുമാർ അധ്യക്ഷത വഹിച്ചു. കസ്റ്റംസ് അഡിഷണൽ കമ്മീഷണർ ഗോപകുമാർ ഐ ആർ എസ് വിഷു സന്ദേശം നൽകി. നോർക്ക ഓഫീസർ റീസാ രഞ്ജിത് വിശിഷ്ടാതിഥി ആയിരുന്നു. സെക്രട്ടറി ജയ്ജോ ജോസഫ്, ട്രഷറർ അഡ്വ. അനിൽ കുമാർ, വൈറ്റ് ഗോൾഡ് എം.ഡി സി.ജെ ബാബു, നർത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി, കെ.എൻ.എസ്.എസ് ചെയർമാൻ രാമചന്ദ്രൻ പലേരി, റോസി റോയൽ ഇൻസ്റ്റിട്യൂഷൻസ് സി.ഈ. അനിൽ നായർ, കെ.എൻ.ഈ ട്രസ്റ്റ് പ്രസിഡന്റ് ജേക്കബ് വർഗീസ്, കൈരളി കലാസമിതി സെക്രട്ടറി സുധിഷ് നർത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി, കെ.എൻ.എസ്.എസ് ചെയർമാൻ രാമചന്ദ്രൻ പലേരി, റോസി റോയൽ ഇൻസ്റ്റിട്യൂഷൻസ് സി.ഈ.ഒ അനിൽ നായർ, കെ.എൻ.ഈ ട്രസ്റ്റ് പ്രസിഡന്റ് ജേക്കബ് വർഗീസ്, കൈരളി കലാസമിതി സെക്രട്ടറി സുധിഷ് പി.കെ, കലാവേദി സെക്രട്ടറി പി.വി.എൻ ബാലകൃഷ്ണൻ, ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗർ ഫെയിം കൃഷ്ണ ദിയ, ഫെ ദേശീയ കലോത്സവത്തിലെ കലാതിലകങ്ങളായ ശ്രീദേവി വികെ, കീർത്തന ഹരികുമാർ, കേരള സമാജം അസിസ്റ്റന്റ് സെക്രട്ടറി വിനേഷ്, ഈജിപുര കൈരളി വെൽഫയർ അസോസിയേഷൻ പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ, തുംകൂർ കേരള സമാജം ഭാരവാഹി ജോഫിൻ ജോയ്, കെ.എം.സി.സി പ്രതിനിധി ഹനീഫ്, ശാസ്ത്ര സാഹിത്യവേദി സെക്രട്ടറി പൊന്നമ്മ ദാസ്, തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെക്രട്ടറി പ്രദീപ് കുമാർ, കുന്ദലഹള്ളി കേരള സമാജം സെക്രട്ടറി രജിത് കുമാർ, ബാംഗ്ലൂർ മലയാളി അസോസിയേഷൻ പ്രസിഡന്റ് സുജയൻ നമ്പ്യാർ, മഹൽ സെക്രട്ടറി മോഹൻ തുടങ്ങി വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു.