മംഗളൂരു: ഭാര്യയെയും മൂന്ന് കുട്ടികളെയും കിണറ്റിലേക്ക് തള്ളിയിട്ടത് ഭര്‍ത്താവ്. മുല്‍കിയിലെ പത്മാനൂരിലാണ് സംഭവം. സംഭവത്തില്‍ എല്ലാ കുട്ടികളും മരിച്ചു. ഭാര്യ ലക്ഷ്മി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രശ്മിത (13), ഉദയ് (11), ദീക്ഷിത് (നാല്) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഹിതേഷ് ഷെട്ടിഗറിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് മടങ്ങുമ്ബോഴാണ് സംഭവമെന്നാണ് പേലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്:
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഹിതേഷ് കുട്ടികളെ കിണറ്റിന് സമീപം കൊണ്ടുപോയി കിണറ്റിലേക്ക് തള്ളുകയായിരുന്നു. പുറത്തുപോയ ഭാര്യ വൈകുന്നേരം 5.30 ഓടെ തിരിച്ചെത്തി, കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് അവരെ അന്വേഷിക്കാന്‍ തുടങ്ങി. കുട്ടികള്‍ എവിടെയെന്ന് ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ അയാള്‍ കിണര്‍ കാണിച്ചുകൊടുത്തു. യുവതി കിണറ്റിനരികിലേക്ക് ഓടിയെത്തിയപ്പോള്‍ കുട്ടികള്‍ ജീവന് വേണ്ടി മല്ലിടുന്നത് കണ്ടു. യുവതി ഉറക്കെ നിലവിളിച്ചപ്പോള്‍ പ്രതി അവരെയും പൊക്കി കിണറ്റിലേക്ക് എറിയുകയും അതിലേക്ക് സ്വയം ചാടുകയും ചെയ്തു.
സംഭവമറിഞ്ഞ് ഓടിയെത്തിയ അയല്‍വാസികള്‍ ഭാര്യയെയും ഭര്‍ത്താവിനെയും രക്ഷപ്പെടുത്തി. കുട്ടികളെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സാമ്ബത്തിക പ്രതിസന്ധിയാണ് കടുത്ത നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. മൂന്ന് വര്‍ഷം മുമ്ബ് ഒരു കമ്ബനിയില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഹിതേഷ് പിന്നീട് അത് ഉപേക്ഷിച്ചിരുന്നു. ഭാര്യ വീട്ടുജോലി ചെയ്യുന്നുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.