ബെംഗളുരു: കടക്കെണിയിലായ രണ്ടാനച്ചൻ പ്രായപൂർത്തിയാകാത്ത മകളെ ഉപയോഗിച്ച നടത്തിയത് 40 സൈക്കിള്‍ മോഷണം. ബാംഗ്ലൂരിലെ റായ്ചൂരാണ് 15വയസ് മാത്രം പ്രായമുള്ള കുട്ടിയെ ഉപയോഗിച്ച് മോഷണം നടത്തിയത്.റായ്ച്ചൂർ സ്വദേശി 24കാരനായ മൊഹമ്മദ് ഫായസുദ്ദീൻ മോഷ്ടിച്ച സൈക്കിളുകള്‍ വില്‍പ്പന നടത്തുകയാണ് പതിവ്.ബേഗൂർ കൊപ്പ റോഡിലെ ഹുല്ലാഹള്ളി ഭാഗത്ത് ദിവസ വേതനക്കാരനായ ഇയാള്‍ കടക്കെണിയിലായതോടെയാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് മോഷണം ആരംഭിച്ചത്. സൌത്ത് ബെംഗളൂരുവില്‍ നിന്നായി ഇവർ മോഷ്ടിച്ച 22 സൈക്കിളുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്യ ഈ വർഷം ആദ്യമാണ് ഇവർ സൈക്കിള്‍ മോഷണം ആരംഭിച്ചത്.
പുത്തൻ സൈക്കിള്‍ മോഷണം പോയതിന് പിന്നാലെ ബെംഗളൂരു സ്വദേശി നല്കിയ പരാതിയേ തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ടാനച്ഛനും 15കാരിയും പിടിയിലാകുന്നത്. മാളുകളും ഫ്ലാറ്റുകളുടെ പരിസരത്തുമായി നിർത്തിയിട്ടിരുന്ന സൈക്കിളുകള്‍ വളരെ തന്ത്രപരമായി ആയിരുന്നു ഇവർ മോഷ്ടിച്ചിരുന്നത്. മിക്കയിടത്തും സിസിടിവികളില്‍ നിന്ന് 15കാരിയുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലോക്ക് ചെയ്യാത്ത സൈക്കിളുകള്‍ രണ്ടാനച്ഛനൊപ്പം സ്കൂട്ടറില്‍ ചുറ്റി നടന്ന് കണ്ടെത്തി മോഷ്ടിക്കുന്നതായിരുന്നു ഇവരുടെ രീതി.
15കാരി സൈക്കിള്‍ മോഷ്ടിച്ചുകൊണ്ട് വരുമ്ബോള്‍ ഫയാസുദ്ദീൻ മോട്ടോർ സൈക്കിളില്‍ വഴി പറഞ്ഞുകൊടുത്ത് പെണ്‍കുട്ടിക്ക് മുന്നിലും പിന്നിലുമായി പോകും. മോഷണം കഴിഞ്ഞ ശേഷം സിസിടിവി ദൃശ്യങ്ങളില്‍ സൈക്കിളുമായി പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വിരളമായാണ് ലഭിച്ചത്. സിസിടിവികള്‍ ഇല്ലാത്ത റോഡുകളേക്കുറിച്ച് രണ്ടാനച്ഛൻ കൃത്യമായി പഠിച്ച ശേഷമായിരുന്നു മോഷണത്തിന് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. സെക്കൻഡ് ഹാൻഡ് സൈക്കിള്‍ എന്ന നിലയില്‍ പലർക്കായാണ് ഇയാള്‍ സൈക്കിള്‍ വിറ്റിരുന്നത്. പതിനായിരം രൂപയ്ക്ക് വരെ സൈക്കിള്‍ വിറ്റതായാണ് പൊലീസ് നല്കുന്ന വിവരം.
റായ്ച്ചൂറില്‍ നിന്ന് ബെംഗളൂരുവിലെത്തിയപ്പോള്‍ പരിചയപ്പെട്ട ഭർത്താവിനോട് പിണങ്ങി താമസിക്കുന്ന 30 കാരിക്കൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇവരുടെ മകളെയാണ് ഇയാള്‍ മോഷണത്തിന് ഉപയോഗിച്ചത്. പെണ്‍കുട്ടി സ്കൂളില്‍ പോയിരുന്നില്ല. 30കാരിയില്‍ ഇയാള്‍ക്ക് ഒന്നര വയസുള്ള ഒരു മകനുമുണ്ട്. സെപ്തംബർ 24ന് ഇവർ മോഷ്ടിച്ച സൈക്കിളിനുടമയായ 9 വയസുകാരൻ പരാതി നല്‍കിയതാണ് ഇവർ പിടിയിലാകാൻ കാരണമായത്. ഏറെ ആഗ്രഹിച്ച് കിട്ടിയ സൈക്കിള്‍ ആയതിനാല്‍ വലിയ രീതിയില്‍ ബാധിക്കപ്പെട്ട നിലയിലായിരുന്നു 9 വയസുകാരൻ പൊലീസ് സഹായം തേടിയത്.
കുട്ടികളുടെ നീന്തല്‍ക്കുളങ്ങള്‍, സ്കേറ്റിംഗ് സോണുകള്‍, പാർക്കുകള്‍, ട്യൂഷൻ സെന്ററുകള്‍, അപാർട്ട്മെന്റുകള്‍ എന്നിവിടങ്ങളില്‍ നിന്നായാണ് ഇയാള്‍ മോഷണം നടത്തിച്ചിരുന്നത്. മുൻപരിചയം ഇല്ലാത്തവർക്കാണ് ഇയാള്‍ സൈക്കിള്‍ വിറ്റിരുന്നത്. ഇതിനാലും സൈക്കിളുകള്‍ മോഷണം പോയെന്ന പരാതി ഇല്ലാത്തതിനാലും പ്രതിയെ കണ്ടെത്തിയെങ്കിലും എന്തു ചെയ്യണമെന്ന അവസ്ഥയിലാണ് പൊലീസ്.