Home Featured കര്‍ണാടക: കാട്ടില്‍ നിന്ന് ശേഖരിച്ച വിഷ കൂണ്‍ കഴിച്ച്‌ അച്ഛനും മകനും ദാരുണാന്ത്യം

കര്‍ണാടക: കാട്ടില്‍ നിന്ന് ശേഖരിച്ച വിഷ കൂണ്‍ കഴിച്ച്‌ അച്ഛനും മകനും ദാരുണാന്ത്യം

ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ദക്ഷിണ കന്നഡയിലുള്ള ബെല്‍ത്തങ്ങാടിയില്‍ വിഷ കൂണുകള്‍ കഴിച്ച്‌ അച്ഛനും മകനും മരിച്ചു.പടുവെട്ട് താലൂക്കിലുള്ള പല്ലാഡപാല്‍ക്ക എന്ന പ്രദേശത്താണ് ദാരുണ സംഭവം ഉണ്ടായത്. 80കാരനായ ഗുരുവയും അദ്ദേഹത്തിന്റെ മകന്‍ 41കാരനായ ഒഡിയപ്പയുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിനടുത്ത് നിന്നും ചൊവ്വാഴ്ച കണ്ടെത്തി. ഗുരുവ മക്കളായ ഒഡിയപ്പയ്ക്കും കര്‍ത്തയ്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ് കഴിഞ്ഞ് പോന്നിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തുള്ള കാട്ടില്‍ നിന്നും ലഭിച്ച കൂണ്‍ പാകം ചെയ്ത് കറി വെച്ചത് ഒഡിയപ്പയാണ്. അന്നത്തെ ദിവസം കര്‍ത്ത നഗരത്തിലേക്ക് പോയിരുന്നു. രാത്രി അദ്ദേഹം തിരികെ വന്നിരുന്നില്ല. രാവിലെ കര്‍ത്ത തിരിച്ചെത്തിയപ്പോഴാണ് സഹോദരനെയും അച്ഛനെയും വീട്ടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ധര്‍മസ്ഥല പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പരിശോധിച്ച്‌ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

കൂണ്‍ കറി കഴിച്ച ഗുരുവയ്ക്കും ഒഡിയപ്പയ്ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നാണ് കരുതുന്നത്. ഇരുവരും നിലത്ത് വീഴുകയും ഛര്‍ദ്ദിക്കുകയും മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് അയല്‍വാസികളൊന്നും തന്നെയില്ല. അതിനാല്‍ തന്നെ ഇരുവരും അസ്വാസ്ഥ്യം പ്രകടിപ്പിച്ചത് ആരും തന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.ഒഡിയപ്പ മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണ്.

അതിനാല്‍ തന്നെ ചില സമയങ്ങള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും മറ്റും ചെയ്യാറുണ്ട്. സമീപ പ്രദേശത്തുള്ളവര്‍ അതിനാല്‍ തന്നെ ഈ വീട്ടില്‍ നിന്നുള്ള ശബ്ദത്തെ അത്ര കാര്യമായി എടുക്കാറില്ല. വീട്ടില്‍ നിന്ന് ശബ്ദവും മറ്റും ഉണ്ടായിട്ടും ആരും എത്താതിരുന്നത് ഇത് കൊണ്ടാണെന്നാണ് കരുതുന്നത്. വീട്ടിലെ അടുക്കളയില്‍ നിന്നും കൂണ്‍ കറി കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് മരണകാരണം വിഷക്കൂണുകള്‍ കഴിച്ചതാവാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

ഈ വര്‍ഷം ഏപ്രിലില്‍ അസമില്‍ വിഷക്കൂണ്‍ കഴിച്ച്‌ ആറു വയസുള്ള കുട്ടിയും സ്ത്രീകളും അടക്കം 13 പേര്‍ മരിച്ചിരുന്നു. അസമിലെ തേയില തോട്ടങ്ങളിലെ തൊഴിലാളികളാണ് മരിച്ചവരില്‍ അധികവും. കിഴക്കന്‍ അസമിലെ ചറൈഡിയോ, ദിബ്രുഗഢ്, ശിവസാഗര്‍, ടിന്‍സുകിയ ജില്ലകളില്‍ നിന്നുള്ള തേയിലത്തോട്ടങ്ങളില്‍ നിന്നായി 35 പേരാണ് വിഷക്കൂണ്‍ കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

രണ്ട് ചാണക പീസ് തരട്ടെ’യെന്ന് കമന്റ്; ഇത്തവണ ബ്ലോക്ക് ചെയ്തില്ല, പകരം കിടിലന്‍ മറുപടിയുമായി അഹാന കൃഷ്ണ

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ മോശം കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നടി അഹാന കൃഷ്ണ. ‘ലാല്‍ നച്ചു’ എന്ന അക്കൗണ്ടില്‍ നിന്നായിരുന്നു കമന്റ് വന്നത്.’രണ്ട് പീസ് ചാണകം എടുക്കട്ടെയെന്നായിരുന്നു ഇയാള്‍ നടിയോട് ചോദിച്ചത്.സാധാരണഗതിയില്‍ ഇത്തരത്തില്‍ കമന്റ് ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നതാണ് പതിവെന്നും, ഇത്തവണ അല്‍പം വ്യത്യസ്തമാകട്ടെയെന്നും പറഞ്ഞാണ് നടി മറുപടി നല്‍കിയിരിക്കുന്നത്.

‘നിങ്ങളെപ്പോലുള്ളവരെ ബ്ലോക്ക് ചെയ്യാറാണ് പതിവ്. പക്ഷേ, ഒരു വ്യത്യസ്തതയ്ക്കുവേണ്ടി ഇക്കാര്യം ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. മനുഷ്യനായാല്‍ കുറച്ച്‌ ആത്മാഭിമാനം വേണം.സ്വന്തം വ്യക്തിത്വത്തോടെങ്കിലും ആത്മാര്‍ത്ഥ സ്‌നേഹം ഉറപ്പായും വേണം. ഇത്തരത്തിലുള്ള ബുദ്ധിശൂന്യവും അര്‍ത്ഥശൂന്യവുമായ ഡയലോഗുകള്‍ പറഞ്ഞ് സ്വയം വിഡ്ഢിയാകരുത്. സൂക്ഷിക്കുക.’- എന്നാണ് അഹാന കൃഷ്ണയുടെ മറുപടി.

You may also like

error: Content is protected !!
Join Our WhatsApp Group