Home Featured മദ്യപിക്കാൻ പണം നൽകിയില്ല; ബെംഗളൂരുവിൽ അച്ഛൻ മകനെ വെടിവെച്ചു കൊന്നു

മദ്യപിക്കാൻ പണം നൽകിയില്ല; ബെംഗളൂരുവിൽ അച്ഛൻ മകനെ വെടിവെച്ചു കൊന്നു

ബെംഗളൂരു: മദ്യപിക്കുന്നതിന് പണം നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അച്ഛൻ മകനെ വെടിവെച്ചുകൊന്നു.ബെംഗളൂരു കാമാക്ഷിപാളയ കാരേക്കല്ലുവിലാണ് 35-കാരനായ നാർഥൻ ബൊപ്പണ്ണ അച്ഛന്റെ വെടിയേറ്റുമരിച്ചത്.സംഭവത്തിൽ നാർഥന്റെ അച്ഛൻ സുരേഷിനെ (58) കാമാക്ഷിപാളയ പോലീസ് അറസ്റ്റുചെയ്തു.വ്യാഴാഴ്ച രാത്രിയോടെയാണ് ഇരുവരും തമ്മിൽ വഴക്കുതുടങ്ങിയത്. മദ്യപിക്കാൻ പണംവേണമെന്ന് സുരേഷ് ആവശ്യപ്പെട്ടെങ്കിലും നാർഥൻ ഇതിന് തയ്യാറാകാതിരുന്നതോടെയാണ് തർക്കം തുടങ്ങിയത്.തർക്കത്തിനിടെ സുരേഷ് കിടപ്പുമുറിയിൽ കയറി വാതിലടച്ചു. തുറക്കാനാവശ്യപ്പെട്ട നാർഥനെ മുറിയിലെ മേശയിലുണ്ടായിരുന്ന കൈത്തോക്കെടുത്ത് ഇയാൾ ജനലിലൂടെ വെടിവെക്കുകയായിരുന്നു.

വയറിൽ വെടിയേറ്റ നാർഥനെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായി സമീപവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.നഗരത്തിലെ ഒരു സുരക്ഷാ ഏജൻസി ജീവനക്കാരനായിരുന്ന സുരേഷ് ഏതാനും മാസംമുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് മുഴുവൻ സമയവും മദ്യപാനം തുടങ്ങിയത്.ഇത് നാർഥൻ ചോദ്യംചെയ്തിരുന്നു. സംഭവസമയത്ത് കിടപ്പുരോഗിയായ അമ്മയാണ് വീട്ടിലുണ്ടായിരുന്നത്.

കുടക് സ്വദേശിയായ സുരേഷിന് ലൈസൻസുള്ള തോക്കാണുണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് കാമാക്ഷിപാളയ പോലീസ് അറിയിച്ചു.

മരിച്ചുപോയ മുത്തശ്ശിയുടെ ഡയറി കണ്ടെത്തി: ആര്‍ക്കുമറിയാത്ത ആ രഹസ്യം വായിച്ച്‌ പൊട്ടിക്കരഞ്ഞ് യുവതി

മരിച്ചുപോയ തന്റെ മുത്തശ്ശി ഒരിക്കല്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ വായിച്ച്‌ വികാരഭരിതായായിരിക്കുകയാണ് ഇവിടെ ഒരു യുവതി.കാരണം അത്രത്തോളം ഹൃദയസ്പര്‍ശിയായ കാര്യങ്ങളാണ് മുത്തശ്ശി അതില്‍ കുറിച്ചിരുന്നത്. നതാലി കാര്‍ലോ മഗ്‌നോ എന്ന യുവതിയാണ് തന്റെ മുത്തശ്ശി രഹസ്യമായി സൂക്ഷിച്ചിരുന്ന ഡയറി കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ആ ഡയറിക്കുറിപ്പ് ഇപ്പോള്‍ നെറ്റിസണ്‍സിന്റെയും ഹൃദയം കവര്‍ന്നരിക്കുകയാണ്.

നതാലി പങ്കുവച്ച കുറിപ്പില്‍ പറയുന്നത്, മുത്തശ്ശി ഡയറിയില്‍ എഴുതിയിരുന്നത് ഇങ്ങനെയാണ് എന്നാണ്, ‘നതാലിക്ക് ഇന്ന് ഒരാഴ്ച പ്രായമായി. എല്ലാം നന്നായി പോകുന്നു.’ കുറച്ച്‌ പേജുകള്‍ കഴിയുമ്ബോള്‍ മുത്തശ്ശി എഴുതിയ മറ്റൊരു കുറിപ്പുണ്ട്. അതില്‍ തനിക്കും നതാലിക്കും ഇടയില്‍ ഇന്നൊരു രഹസ്യം പറയാനുണ്ട് എന്നാണ് മുത്തശ്ശി പറയുന്നത്. ‘നതാലി ഇന്ന് ആറ് ചുവടുകള്‍ തനിച്ച്‌ നടന്നു’ എന്നാണ് അതില്‍ പറയുന്നത്. എന്നാല്‍, അത് ആരോടും പറയാത്ത, തനിക്കും നതാലിക്കും ഇടയില്‍ മാത്രമുള്ള രഹസ്യമായിരിക്കും എന്നും മുത്തശ്ശി എഴുതുന്നു. ‘കാരണം നീ ആദ്യം നടക്കുന്നത് കാണേണ്ടത് നിന്റെ മമ്മിയും ഡാഡിയും ആണ്. നീ ഒരു ഭാഗ്യവതിയായ കുഞ്ഞാണ്. കാരണം, എല്ലാവരും നിന്നെ സ്‌നേഹിക്കുന്നു’ എന്നും അതില്‍ കുറിച്ചിരിക്കുന്നു.

തുടര്‍ന്നുള്ള പേജുകളില്‍ നതാലിയുടെ അച്ഛനും അമ്മയും അവള്‍ നടക്കുന്നത് കണ്ടു എന്നും മുത്തശ്ശനേയും മുത്തശ്ശിയേയും വിളിച്ച്‌ അത് കാണിച്ചു തന്നു എന്നും കുറിച്ചിരിക്കുന്നു. മറ്റൊരു പേജില്‍ മുത്തശ്ശി കുറിച്ചിരിക്കുന്നത്, നതാലി തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ചാണ്. ഒരു മുത്തശ്ശി എന്ന നിലയില്‍ താനെത്ര സന്തോഷവതിയാണ് എന്നാണ് അവര്‍ ആ കുറിപ്പില്‍ പറയുന്നത്. നതാലി ഇല്ലാത്ത ജീവിതം തനിക്ക് ആലോചിക്കാന്‍ പോലും വയ്യെന്നും അവര്‍ പറയുന്നു.നതാലി ഷെയര്‍ ചെയ്ത തന്റെ മുത്തശ്ശിയുടെ ഡയറിക്കുറിപ്പുകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയെ കീഴടക്കിയത്. നതാലി ഇങ്ങനെ ഒരു മുത്തശ്ശിയെ കിട്ടാന്‍ എത്രമാത്രം ഭാഗ്യം ചെയ്തവളാണ് എന്ന് പലരും പറഞ്ഞു. ചിലര്‍, സ്വന്തം മുത്തശ്ശനേയും മുത്തശ്ശിയേയും കുറിച്ച്‌ പറഞ്ഞ് വികാരഭരിതരായി.

You may also like

error: Content is protected !!
Join Our WhatsApp Group