ബംഗളൂരു: മകളെ തലക്കടിച്ച പിതാവിന് സിറ്റി കോടതി തടവുശിക്ഷ വിധിച്ചു. മംഗളൂരു ബെല്‍ത്തങ്ങാടി താലൂക്കിലെ പുതുവെട്ട് സ്വദേശി ജോയിക്കാണ് കോടതി ശിക്ഷ വിധിച്ചത്.2021 മേയ് 17ന് മൂത്ത മകള്‍ മരുന്ന് കുടിക്കാത്തതിനാല്‍ ജോയി കൈകൊണ്ട് തലക്കടിച്ചിരുന്നു.
സംഭവത്തില്‍ ധര്‍മസ്ഥല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എ.എസ്.ഐ കെ. ചന്ദ്രശേഖര അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. അഡീഷനല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി (എഫ്.ടി.എസ്.സി-1) ജസ്റ്റിസ് മഞ്ജുള ഇട്ടി പ്രതി ജോയിക്ക് ഒരു വര്‍ഷം തടവും 1000 രൂപ പിഴയും വിധിച്ചു.
ക്ലാസ് എടുക്കുന്നതിനിടെ മൈക്ക് ഓഫായപ്പോള്‍ മൂര്‍ഖനെ മൈക്കാക്കി ഉപയോഗിച്ച വാവ സുരേഷിന്റെ നടപടി വിവാദത്തില്‍
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ക്ലാസ് എടുക്കുന്നതിനിടെ മൈക്ക് ഓഫായപ്പോള്‍ മൂര്‍ഖനെ മൈക്കാക്കി ഉപയോഗിച്ച വാവ സുരേഷിന്റെ നടപടി വിവാദത്തില്‍.പരിപാടിക്കിടെ മൈക്ക് ഓഫായപ്പോള്‍ പകരം പാമ്ബിനെ വാവ സുരേഷ് ഉപയോഗിച്ചെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മെഡിക്കല്‍ കോളേജ് ക്ലിനിക്കല്‍ നഴ്‌സിങ് എഡ്യുക്കേഷനും നഴ്‌സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി നടത്തിയ പരിപാടിയിലാണ് വാവ സുരേഷ് ക്ലാസ് എടുത്തത്.
സംഭവത്തില്‍ ആശുപത്രിക്കെതിരേയും വാവ സുരേഷിനെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.പാമ്ബ് പിടുത്തത്തില്‍ ശാസ്ത്രീയമായ മാര്‍?ഗങ്ങള്‍ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസ് എടുപ്പിച്ചത് ശരിയായ പ്രവണതയല്ലെന്ന് വിദ?ഗ്ധര്‍ വിമര്‍ശിച്ചു. വാവ സുരേഷ് ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യമാണ്. അശാസ്ത്രീയമായ രീതിയില്‍ പാമ്ബുകളെ കൈകാര്യം ചെയ്യുന്നതിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് വാവ സുരേഷ് എന്നും വിമര്‍ശനമുയര്‍ന്നു. ക്ലാസ് എടുക്കാനായി ജീവനുളള പാമ്ബുകളെയാണ് വാവ സുരേഷ് കൊണ്ടുവന്നിരുന്നത്.