നവജാത ശിശുവിനെ കൊലപ്പെടുത്തിയ അച്ഛൻ പിടിയില്‍. പെണ്‍കുഞ്ഞ് ജനിക്കാത്തതില്‍ നിരാശനായാണ് ആണ്‍കുട്ടിയെ അച്ഛൻ കൊലപ്പെടുത്തി.മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. നേരത്തെ തന്നെ രണ്ട് ആണ്‍കുട്ടികളുള്ളതിനാല്‍ മൂന്നാമത്തെ കുട്ടി പെണ്‍കുഞ്ഞാവണമെന്നാഗ്രഹിച്ചിരുന്നു. എന്നാല്‍, ആ കുട്ടിയും ആണ്‍കുട്ടിയായിരുന്നു. ഇതോടെയാണ് അച്ഛൻ കുഞ്ഞിനെ കൊലപ്പെടുത്തിയത്.ഭാര്യയെ മര്‍ദ്ദിച്ച് 12 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഭയന്ന യുവതി വീണ്ടും മര്‍ദ്ദനമേല്‍ക്കുമെന്ന് ഭയന്ന് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തിരികെവന്നപ്പോള്‍ കുഞ്ഞ് കുടിലില്‍ മരിച്ചുകിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കുഞ്ഞിൻ്റെ കഴുത്തില്‍ ശ്വാസം മുട്ടിച്ചതിൻ്റെ പാടുകളുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂടല്‍മഞ്ഞില്‍ മുങ്ങി ഡല്‍ഹി; ഒറ്റ ദിവസം വൈകിയത് 600ഓളം ഫ്ളൈറ്റുകള്‍, കുടുങ്ങി യാത്രക്കാര്‍
അതിശൈത്യവും മൂടല്‍മഞ്ഞും രൂക്ഷമായതിന് പിന്നാലെ ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം മാത്രം റദ്ദാക്കിയത് 600 ഓളം ഫ്ളൈറ്റുകളാണ്.കര, റെയില്‍, വ്യോമ ഗതാഗതത്തെ ഏതാണ്ട് 12 മണിക്കൂറിനടുത്ത് നീണ്ടുനിന്ന കനത്ത മൂടല്‍മഞ്ഞ് കാര്യമായി ബാധിച്ചു. പരമാവധി കാഴ്ചാപരിധി രാത്രി 12.30 മുതല്‍ പുലര്‍ച്ചെ മൂന്ന് മണിവരെ 200 മീറ്ററില്‍ താഴെയായിരുന്നു. തുടര്‍ന്ന് മൂന്ന് മണിമുതല്‍ രാവിലെ പത്തര വരെ പൂജ്യം ആയതോടെ ആയിരക്കണക്കിന് യാത്രക്കാരും സാധാരണക്കാരും ബുദ്ധിമുട്ടി. പിന്നീട് 12 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ കാഴ്ച വ്യക്തമായെങ്കിലും അപ്പോഴേക്കും വിമാന, റെയില്‍ ഗതാഗതം താറുമാറായിരുന്നു.
ഡല്‍ഹി വിമാനത്താവളത്തിലെത്തേണ്ട നിരവധി വിമാനങ്ങള്‍ ജയ്പൂരേക്ക് വഴിതിരിച്ചുവിട്ടതായാണ് വിവരം.ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി മണിപ്പൂരിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കയറിയ ഇൻഡിഗോ വിമാനവും കഴിഞ്ഞദിവസം മൂടല്‍മഞ്ഞും അതിശൈത്യവും കാരണം യാത്ര പുറപ്പെടാൻ വൈകിയിരുന്നു. വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകുന്നതിനൊപ്പം ബദല്‍ സൗകര്യങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്താത്തത് യാത്രക്കാരെ രോഷാകുലരാക്കി. പലരും സമൂഹമാദ്ധ്യമങ്ങളിലൂടെ തങ്ങളുടെ അതൃപ്തി വ്യക്തമാക്കിയിരുന്നു.