Home Featured ബെംഗളൂരുവില്‍ കാമുകനൊപ്പം ഒളിച്ചോടിയ മകളെ വെട്ടി കൊലപ്പെടുത്തി പിതാവ്

ബെംഗളൂരുവില്‍ കാമുകനൊപ്പം ഒളിച്ചോടിയ മകളെ വെട്ടി കൊലപ്പെടുത്തി പിതാവ്

ബെംഗളൂരു : പരപ്പന അഗ്രഹാരയില്‍ കാമുകനൊപ്പം ഒളിച്ചോടിയ മകളെ അച്ഛൻ വെട്ടി കൊലപ്പെടുത്തി. മൈസൂരു എച്ച്‌ഡി കോട്ടെ സ്വദേശിയായ പല്ലവിയാണ് അച്ഛന്‍റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.പെണ്‍കുട്ടിയുടെ പിതാവ് ഗണേഷിനെ പരപ്പന അഗ്രഹാര പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.ശനിയാഴ്‌ച രാവിലെ 10 മണിയോടെ പരപ്പന അഗ്രഹാരയ്ക്ക് സമീപം നാഗനാഥ്പൂരിലെ ഡോക്‌ടേഴ്‌സ് ലേഔട്ടിലാണ് ദുരഭിമാനകൊല നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവം ഇങ്ങനെ : എച്ച്‌.ഡി.കോട്ടിലെ ഗണേഷിന്‍റെയും ശാരദാമ്മയുടെയും മകളായ പല്ലവി വീടിന് സമീപത്തെ കോളജില്‍ പി.യു.സിക്ക് പഠിക്കുന്നതിനിടെയാണ് അതേ കോളജില്‍ പഠിക്കുന്ന യുവാവിനെ പരിചയപ്പെടുന്നത്.

പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായെന്ന് പൊലീസ്‌ ഉദ്യോഗസ്ഥൻ പറഞ്ഞു.ഇരുവരുടേയും പ്രണയം വീട്ടില്‍ അറിഞ്ഞതോടെ ഗണേഷ് മകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെയാണ് പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയതെന്നാണ് വിവരം. പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ ഇരുവരെയും കണ്ടെത്തുകയും പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച ശേഷം പഠനം മുടക്കുകയുമായിരുന്നു. എന്നാല്‍ പല്ലവി വീണ്ടും യുവാവുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഒക്‌ടോബര്‍ 14 ന് പെണ്‍കുട്ടിയെ അമ്മായിയുടെ വീട്ടില്‍ നിന്ന് കാണാതായി.

തുടര്‍ന്ന് 17ന് പരപ്പന അഗ്രഹാര പൊലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ആരോപിച്ച്‌ മാതാപിതാക്കള്‍ പരാതി നല്‍കി. ശേഷം പൊലീസ് ദ്രുതഗതിയില്‍ അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം പല്ലവിയെ കണ്ടെത്തി മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു. അതേസമയം ഈ ഞെട്ടിപ്പിക്കുന്ന സംഭവം ദുരഭിമാന കൊലയാണെന്ന് സംശയിക്കുന്നുണ്ട്.പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ ഭാര്യ ശാരദാമ്മയേയും സഹോദരൻ ശാന്തകുമാറിനേയും പ്രതി മര്‍ദിച്ചിരുന്നു. ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് പല്ലവി ശനിയാഴ്‌ച രാത്രി മരിച്ചു. അമ്മ ശാരദാമ്മയും അമ്മാവൻ ശാന്തകുമാറും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം സംഭവത്തില്‍ പ്രതി ഗണേഷ്‌ പരപ്പന അഗ്രഹാര പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഈ കൊലപാതകത്തില്‍ പല്ലവിയുടെ അമ്മായിയായ ഗീതയുടെ പരാതിയില്‍ ഗണേഷിനെതിരെ കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇന്ത്യയില്‍ ആയുധ പൂജ നടത്തുന്നത് സ്വന്തം മണ്ണ് സംരക്ഷിക്കാനെന്ന് നരേന്ദ്ര മോദി

ഇന്ത്യയില്‍ ആയുധപൂജ നടത്തുന്നത് ഭൂമി പിടിച്ചടക്കാനല്ലെന്നും സ്വന്തം മണ്ണ് സംരക്ഷിക്കാനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ശക്തിപൂജ നമുക്കുവേണ്ടി മാത്രമല്ല, മുഴുവൻ ലോകത്തിനും വേണ്ടിയാണ്. വികസനത്തിലൂടെ ശ്രേഷ്ഠ ഭാരതത്തിനായി ഒരുമിച്ച്‌ മുന്നേറാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയദശമിയോട് അനുബന്ധിച്ച്‌ ഡല്‍ഹി രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാതീയതയും പ്രാദേശികവാദവും പോലുള്ള സാമൂഹിക തിന്മകള്‍ വേരോടെ പിഴുതെറിയണം.

പാവപ്പെട്ട കുടുംബങ്ങളുടെ സാമൂഹിക സാമ്ബത്തിക ഉന്നമനത്തിനായി എല്ലാവരും പ്രതി‍ജ്ഞാബദ്ധരായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തെയും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. വിജയകരമായ ദൗത്യത്തിനു രണ്ടു മാസം പിന്നിടുമ്ബോഴാണ് രാജ്യം ദസറ ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.എല്ലാവര്‍ക്കും നവരാത്രി, വിജയദശമി ആശംസകള്‍ നേരുകയാണ്. തിന്മയ്ക്കു മേല്‍ നന്മയുടെ വിജയമാണ് ദസറയില്‍ ആഘോഷിക്കുന്നത്.

ചാന്ദ്രദൗത്യ വിജയത്തിന് രണ്ടു മാസം പിന്നിടുമ്ബോഴാണ് ഇത്തവണ നാം ദസറ ആഘോഷിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം കാണാനുള്ള ഭാഗ്യം ഇന്നു നമുക്കുണ്ട്. അതു നമ്മുടെ ക്ഷമയോടെയുള്ള കാത്തിരിപ്പിന്‍റെ വിജയമാണ്. അയോധ്യയിലെ അടുത്ത രാമനവമിക്ക് രാംലല്ലയുടെ ക്ഷേത്രത്തില്‍ മുഴങ്ങുന്ന ഓരോ സ്വരവും ലോകത്തെ ആനന്ദിപ്പിക്കും.” -പ്രധാനമന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group