മംഗളൂരു: കോലാര്‍ ജില്ലയില്‍ ദലിത് യുവാവിനെ ഇഷ്ടപ്പെട്ട മകളെ പിതാവ് കൊന്നു. വിവരമറിഞ്ഞ് യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു.ബൊഡഗുര്‍കി ഗ്രാമത്തില്‍ കെ.എ. കൃഷ്ണമൂര്‍ത്തിയുടെ മകള്‍ കീര്‍ത്തിയാണ് (20) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. സുഹൃത്ത് ഇതേ ഗ്രാമത്തിലെ ജി. ഗംഗാധര്‍(24) ലാല്‍ബാഗ് എക്സ്പ്രസ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് കമസമുദ്ര പൊലീസ് പറയുന്നതിങ്ങനെ: യാദവ സമുദായക്കാരിയാണ് കീര്‍ത്തി. വര്‍ഷത്തോളമായി ഗംഗാധറുമായി ഇഷ്ടത്തിലായിരുന്നു. വിവാഹ അഭ്യര്‍ഥനയുമായി യുവാവ് കീര്‍ത്തിയുടെ അച്ഛനെ പലതവണ ചെന്നുകണ്ടു. ഇതിനുപിന്നാലെ മകളും യുവാവും തമ്മില്‍ കാണുന്നത് പിതാവ് വിലക്കി. ഇന്നലെ രാത്രി ഇതേച്ചൊല്ലി അച്ഛനും മകളും തമ്മില്‍ വാക്കേറ്റമുണ്ടായി. അരിശം മൂത്ത മൂര്‍ത്തി മകള്‍ കീര്‍ത്തിയെ വകവരുത്തുകയായിരുന്നു.
സെല്‍ഫി എടുക്കാന്‍ വന്ദേഭാരതിനുള്ളില്‍ കയറി; പിന്നാലെ ഡോര്‍ അടഞ്ഞു. ഒടുവില്‍ യുവാവിന് സംഭവിച്ചത്…!
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനുള്ളില്‍ സെല്‍ഫി എടുക്കാൻ കയറിയ യുവാവ് കുടുങ്ങി. ബീഹാറിലാണ് സംഭവം. പട്‌ന റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് ഇയാള്‍ സെല്‍ഫി എടുക്കാനായി കയറിയത്.തുടര്‍ന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിന് മുമ്ബ് ഡോറുകള്‍ ഓട്ടോമാറ്റിക്കായി അടയുകയായിരുന്നു. പിന്നീട് 48 കിലോമീറ്റര്‍ വന്ദേഭാരതില്‍ സഞ്ചരിച്ച ശേഷം അടുത്ത സ്റ്റോപില്‍ ഇറങ്ങി മറ്റൊരു ട്രെയിനില്‍ കയറിയാണ് ഇയാള്‍ തിരികെ എത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സമാനമായ നിരവധി സംഭവങ്ങള്‍ ഇതിന് മുമ്ബും നടന്നിട്ടുണ്ട്. വന്ദേഭാരതില്‍ ഓട്ടോമാറ്റിക് ഡോര്‍ ലോക്കിംഗ് സംവിധാനമുള്ളതിനാല്‍ കുടുങ്ങിപ്പോകുന്നവര്‍ക്ക് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി തിരികെ വരികയേ പോംവഴിയുള്ളു. ഇക്കഴിഞ്ഞ ജനുവരിയില്‍ തെലങ്കാന സ്വദേശി ട്രെയിനിനുള്ളില്‍ കുടുങ്ങിയിരുന്നു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ട്രെയിനിന്റെ വാതിലുകള്‍ അടയുന്നത് കണ്ടതോടെ ഇയാള്‍ തുറക്കാൻ ശ്രമിക്കുന്നതും, പരിഭ്രമത്തോടെ ടിക്കറ്റ് കളക്ടറോട് വിവരം അറിയിക്കുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.