ബെംഗളൂരു:ഹാസനിൽ അജ്ഞാതരുടെ വെടിയേറ്റ് കർഷകനായ നവീൻ (40) മരിച്ചു. 2 പേർക്ക് പരുക്കേറ്റു. ദയാനന്ദ(42), പത്മനാഭ (42) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ വെടിയേൽക്കാതെ രക്ഷപ്പെട്ടു. സക് ലേഷ് പുരയിലെ യെസ്ലൂരിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
4 പേരും ചേർന്നു ദൊഡ്ഡ ഗദ്ദെ തടാകത്തിൽ മീൻപിടിക്കുന്നതിനിടെ പിന്നിൽ നിന്നാണു വെടിയേറ്റത്. നവീൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. അബദ്ധത്തിൽ വേടിയേറ്റതാകാനാണു സാധ്യതയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഹാസൻ എസ്പി ഹരിറാം ശങ്കറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി തെളിവെടുത്തു.
മണികണ്ഠനെ കാണാന്‍ ‘മണിഅയ്യപ്പനായി ഗണേശന്‍’
ഇടുക്കി: വസ്‌ത്രത്തില്‍ തുന്നിച്ചേര്‍ത്ത 600 മണികളുമായി അയ്യപ്പഭക്തന്‍ സന്നിധാനത്തേക്ക്. തമിഴ്‌നാട് മുധര ജയന്തിപുരം സ്വദേശിയായ ഗണേശനാണ് വ്യത്യസ്‌തമായി അയ്യനെ കാണാന്‍ എത്തുന്നത്. കഴിഞ്ഞ 29 വര്‍ഷമായി ഗണേശന്‍ ശബരിമല ദര്‍ശനം നടത്തുന്നുണ്ട്.എന്നാല്‍ 9 വര്‍ഷമായി അയ്യപ്പന് പ്രത്യേക നേര്‍ച്ചയുമായാണ് ഇദ്ദേഹം ശബരിമല ദര്‍ശനം നടത്തുന്നത്.
മണ്ഡലകാല വ്രതമാരംഭിക്കുമ്ബോള്‍ ശബരിമല ദര്‍ശനത്തിനായി മാലയണിയുന്നതിനൊപ്പം ഇദ്ദേഹം വസ്‌ത്രത്തില്‍ 600ഓളം മണികളും തുന്നിച്ചേര്‍ക്കും. മണികള്‍ ചാര്‍ത്തിയ വസ്‌ത്രമണിഞ്ഞ് സ്വദേശത്തു നിന്നും കാല്‍നടയായി ശബരിമലയിലേക്ക്.പ്രത്യേക തരത്തിലുള്ള വസ്‌ത്രം തുന്നിച്ച് അതില്‍ വച്ചുപിടിപ്പിച്ചിരിക്കുന്ന ഹുക്കുകളിലാണ് മണികള്‍ ചാര്‍ത്തുന്നത്.
ശബരിമല ശ്രീധര്‍മ്മശാസ്‌താവിന് മണികണ്‌ഠന്‍ എന്ന നാമധേയമുള്ളതിനാലാണ് മണികള്‍ ദേഹത്ത് ചാര്‍ത്തി താന്‍ അയ്യനെ കാണാന്‍ എത്തുന്നതെന്ന് ഗണേശന്‍ പറഞ്ഞു.25 കിലോയാണ് ഇദ്ദേഹം വസ്‌ത്രത്തില്‍ ചാര്‍ത്തിയിട്ടുള്ള മണികളുടെ ഭാരം. കാല്‍നടയായി ശബരിമലയില്‍ എത്തി അയ്യനെ ദര്‍ശിച്ച ശേഷം മണികള്‍ അയ്യപ്പ ഭക്തര്‍ക്ക് വിതരണം ചെയ്യുകയാണ് ഗണേശന്‍റെ പതിവ്.