ബെംഗളുരു • ബിഡദിയിൽ കീടനാശിനി കലർന്ന വെള്ളം കുടിച്ച കർഷകൻ മരിച്ചു.ചല്ലഘട്ടെ ഗ്രാമത്തിലെ ബസവരാജ് (48) ആണ് മരിച്ചത്.മുറിയിൽ പാറ്റശല്യത്തെ തുടർന്ന് തെളിക്കാൻ കുപ്പിയിൽ കീടനാശിനി കലക്കിയിരുന്നു.
രാത്രി ഉറക്കത്തിനിടെ അബദ്ധത്തിൽ വെള്ളകുപ്പിയാണെന്ന് കരുതി കീടനാശിനി കലക്കിയ കുപ്പി എടുത്ത് കുടിക്കുകയായിരുന്നു.അസ്വസ്ഥത പ്രകടിപ്പിച്ച ബസവരാജിനെ വീട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരിക്കുകയായിയുന്നു.
സൗദിയില്‍ ബംഗളുരു സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കുടുംബവുമായി കഴിയുന്ന ബംഗളുരു സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.ബംഗളുരു ചിന്നപ്പറ ഗാര്‍ഡനില്‍ നിസാര്‍ അഹമ്മദിന്‍റെ മകന്‍ ഫാറൂഖ് അഹമ്മദ് (55) സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ആണ് മരിച്ചത്.വീട്ടില്‍ കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജുബൈലിലെ സ്വകാര്യകമ്ബനിയില്‍ ജീവനക്കാരനാണ്. ഭാര്യ: ഫരീദ. മകള്‍: ആയിദ. മാതാവ്: സൈദത്തുന്നിസ. മൃതദേഹം ജുബൈലില്‍ സംസ്കരിക്കും.