Home Featured പ്രമുഖ യൂട്യൂബര്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

പ്രമുഖ യൂട്യൂബര്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ യൂട്യൂബര്‍ സ്വാതി ഗോദര(29)യെ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്വാതി. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പ്രിയം എന്ന ഒരു സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നുവെന്നും ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശ് മീററ്റിലെ ബദ്‌ല സ്വദേശിയായ സ്വാതി യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടി പത്തുവര്‍ഷം മുന്‍പാണ് ഡല്‍ഹിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത് തുടങ്ങിയതെന്നും പോലീസ് പറഞ്ഞു. 28.6K ഫോളോവേഴ്സ് സ്വാതിക്കുണ്ട്.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാൻ ആപ്പുണ്ട്

വോട്ടർപട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയണോ?അതോ വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ? ലോക്സഭാ വോട്ടെടുപ്പിനുള്ള നാളുകള്‍ അടുക്കുമ്ബോള്‍ വോട്ടർമാർക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാൻ ആപ്പുമായെത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ ഹെല്‍പ്പ് ലൈൻ ആപ്പാണ് വോട്ടർമാർക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റക്ലിക്കില്‍ വിരല്‍തുമ്ബില്‍ എത്തിക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടർമാർക്ക് എളുപ്പത്തില്‍ ലഭിക്കാൻ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

പൗരന്മാരെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടുത്തുകയും അവർക്കാവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയുമാണ് ആപ്പിലൂടെ കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ പറഞ്ഞു.വോട്ടർ പട്ടികയില്‍ പേര് തെരയുക, വ്യക്തിഗത വിവരങ്ങള്‍ തിരുത്തുക, വോട്ട് മറ്റൊരിടത്തേക്ക് മാറ്റുക, ഡിജിറ്റല്‍ ഫോട്ടോ വോട്ടർ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍, വോട്ടർപട്ടികയില്‍നിന്ന് പേര് നീക്കാൻ അപേക്ഷ നല്‍കല്‍, പരാതികള്‍ സമർപ്പിക്കുക, അതിന്‍റെ സ്റ്റാറ്റസ് തെരയുക, തെരഞ്ഞെടുപ്പുഫലം അറിയല്‍, തെരഞ്ഞെടുപ്പും ഇവിഎമ്മുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും അറിയുക എന്നിവയൊക്കെ ഈ മൊബൈല്‍ ആപ്പ് വഴി ചെയ്യാനാവും.

വോട്ടറല്ലാത്തവർക്ക് ഫോണില്‍ വരുന്ന ഒടിപി ഉപയോഗിച്ച്‌ ലോഗിൻ ചെയ്ത് രജിസ്ട്രേഷനും നടത്താം. തുടർന്ന് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍, ഇ-മെയില്‍ ഐഡി, ജനനത്തീയതി, വിലാസം, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്ത് വോട്ടറായി രജിസ്റ്റർ ചെയ്യാനാവും.

You may also like

error: Content is protected !!
Join Our WhatsApp Group