Home Featured ബോഡി മസാജിനിടെ കഴുത്തിന് ക്ഷതം, രക്തത്തിൽ അണുബാധ ; പ്രമുഖ ​ഗായികയ്ക്ക് ദാരുണാന്ത്യം

ബോഡി മസാജിനിടെ കഴുത്തിന് ക്ഷതം, രക്തത്തിൽ അണുബാധ ; പ്രമുഖ ​ഗായികയ്ക്ക് ദാരുണാന്ത്യം

ബോഡി മസാജിനിടെ കഴുത്തിനേറ്റ ക്ഷതത്തെ തുടർന്ന് തായ് ​ഗായികയ്‌ക്ക് ദാരുണാന്ത്യം. പ്രമുഖ ​ഗായികയായ 20-കാരി ചയാദ പ്രാവോ ഹോം ആണ് മരിച്ചത്. കഴുത്തിലെ മസാജ് തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികൾക്ക് തകരാർ ഉണ്ടാക്കിയതാണ് മരണകാരണം. രക്തത്തിലെ അണുബാധയും തലച്ചോറിലെ വീക്കത്തെയും തുടർന്ന് ചികിത്സയിലായിരുന്നു.തോൾ വേദനയെ തുടർന്നാണ് 20-കാരി മസാജിനായി പാർലറിലെത്തിയത്.

ഒക്ടോബർ മാസത്തിലായിരുന്നു ഇത്. കഴുത്തിന് ബലത്തിലുള്ള മസാജുകളാണ് നൽകിയത്. ആദ്യ ദിവസം തന്നെ ചയാദയ്‌ക്ക് പിൻ കഴുത്തിൽ വേദന അനുഭവപ്പെട്ടിരുന്നു. രണ്ടാം ദിവസം ശരീരത്തിലാകെ കഠിനമായ വേദന അനുഭവപ്പെട്ടു. രണ്ടാഴ്ച കൊണ്ട് അനങ്ങാൻ കഴിയാത്ത അവസ്ഥയിലായി ​ഗായികയെന്നാണ് റിപ്പോർട്ട്. പിന്നാലെ വലതുകൈയുടെ സ്വാധീനം നഷ്ടപ്പെട്ടു.

നവംബർ പകുതിയോടെ 50 ശതമാനത്തിലേറെ തളർന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രക്തത്തിൽ അണുബാധയുണ്ടായതായും മസ്തിഷ്കത്തിൽ വീക്കമുള്ളതായും കണ്ടെത്തിയത്. അതീവ ​ഗുരതരാവസ്ഥയിൽ കഴിയുന്നതിനിടയിലാണ് മരണം. സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ പാർലറിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.പാർലറിലെ ഏഴ് മസാജർമാരിൽ രണ്ട് പേർക്ക് മാത്രമാണ് ലൈസൻസുള്ളതെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറംലോകമറിഞ്ഞത്. ഏറെ സങ്കീർണമായ മസാജുകൾ നടത്തുന്നത് വൈദ​ഗ്ധ്യം ഇല്ലാത്തവരാണെന്ന് ഇതോടെ ബോധ്യമായി. ചയോദയുടെ മരണത്തിൽ പാർലറിന്റെ ഉടമ അനുശോചനം അറിയിച്ചു.

കഴുത്തിന് കൂടുതൽ ബലം നൽകുന്നതും വളച്ചൊടിക്കുംവിധത്തിലുള്ള മസാജുകൾ തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളെ സാരമായി ബാധിച്ചേക്കാമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പേശികളുടെ ആരോ​ഗ്യത്തെ ഇത് ബാധിക്കുന്നു, ചിലപ്പോൾ പക്ഷാഘാതത്തിലേക്ക് വരെ നയിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group