Home Featured 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ട് തുറക്കാന്‍ വീട്ടുകാരുടെ സമ്മതം വേണം; പുതിയ നിയമം വരുന്നു

18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ട് തുറക്കാന്‍ വീട്ടുകാരുടെ സമ്മതം വേണം; പുതിയ നിയമം വരുന്നു

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി; 18 വയസിനു താഴെയുള്ളവര്‍ക്ക് ഇനി സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് എടുക്കാന്‍ വീട്ടുകാരുടെ സമ്മതം വേണം. പുതിയ വിവരസുരക്ഷാ ബില്‍ നിയമമായാല്‍ മാതാപിതാക്കളുടേയോ രക്ഷിതാക്കളുടേ അനുവാദത്തോടെ മാത്രമേ കുട്ടിയുടെ വിവരങ്ങള്‍ ശേഖരിക്കാനാവൂ.

ഓണ്‍ലൈനായി ശേഖരിക്കുന്ന വ്യക്തിവിവരമാണെങ്കിലും കുട്ടിയില്‍ നിന്ന് നേരിട്ട് ശേഖരിച്ച്‌ പിന്നീട് ഡിജിറ്റലൈസ് ചെയ്യുന്ന വിവരങ്ങളാണെങ്കിലും ബില്ലിലെ വ്യവസ്ഥകള്‍ ബാധകമാകും. കുട്ടികളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ ഫെയ്സ്ബുക്കിലും മറ്റും 13 വയസിനു മുകളിലുള്ളവര്‍ക്ക് സ്വന്തം നിലയില്‍ അക്കൗണ്ട് സൃഷ്ടിക്കാം. 13 വയസ് തികഞ്ഞതായി സ്വയം സാക്ഷിപ്പെടുത്തിയാല്‍ മതി. എന്നാല്‍ ബില്‍ നിയമമായാല്‍ കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് ചെയ്യാനാവില്ല. രക്ഷിതാക്കളുടെ അനുവാദം വേണം. പിന്നീട് പരിശോധിച്ച്‌ ഉറപ്പുവരുത്താന്‍ കഴിയുന്ന തരത്തിലുള്ള സാക്ഷ്യപ്പെടുത്തലാകും ഇത്. കുട്ടികള്‍ക്ക് ഇതില്‍ മാറ്റം വരുത്താനാകില്ല. നിയമം പാസായശേഷം പുതിയരീതി നടപ്പാക്കാനായി ചട്ടം രൂപീകരിക്കും. രക്ഷിതാക്കളുടെ സമ്മതം ലഭിച്ചാലും ഈ ഡേറ്റ കുട്ടികള്‍ക്ക് ദോഷകരമായ തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

കര്‍ണാടകയില്‍ മൂന്നു ട്രാന്‍സ്ജെന്‍ഡര്‍മാര്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരാകും; രാജ്യത്ത് ആദ്യം

ബംഗളൂരു: രാജ്യത്ത് ആദ്യമായി കര്‍ണാടകയില്‍ ട്രാന്‍സ്ജെന്‍ഡര്‍മാരെ സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകരായി നിയമിക്കുന്നു.

സ്കൂള്‍ എജുക്കേഷന്‍ ആന്‍ഡ് ലിറ്ററസി വകുപ്പ് സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകരാകാന്‍ തെരഞ്ഞെടുത്തവരുടെ താല്‍ക്കാലിക പട്ടിക പുറത്തുവിട്ടിരുന്നു. 13,363 പേരാണ് ഇതില്‍ ഉള്ളത്. ഇവരില്‍ മൂന്നുപേര്‍ ട്രാന്‍സ്ജെന്‍ഡര്‍മാരാണ്. സുരേഷ് ബാബു, വൈ.ആര്‍. രവികുമാര്‍, അശ്വത്ഥാമ എന്നിവരാണിവര്‍. ഇതില്‍ ബാബു ഇംഗ്ലീഷും കുമാറും അശ്വത്ഥാമും സാമൂഹികശാസ്ത്രവുമാണ് പഠിപ്പിക്കുക.

15,000 ഒഴിവുകളിലേക്കുള്ള നിയമനനടപടികള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഒരു ശതമാനം ഒഴിവുകള്‍ (150 തസ്തികകള്‍) ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കായി സംവരണം ചെയ്തിരുന്നു. ഈ വിഭാഗത്തില്‍നിന്ന് ആകെ പത്തുപേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ വിജയിച്ച മൂന്നുപേരെയാണ് നിയമിക്കുന്നത്.

പവിത്ര എന്നറിയപ്പെടാനാണ് 44 വയസ്സുള്ള ബാബുവിന്‍റെ ആഗ്രഹം. അധ്യാപകനാവുക എന്നത് തന്‍റെ വലിയ ആഗ്രഹമായിരുന്നുവെന്നും ഏറെ ത്യാഗം സഹിച്ചാണ് നേട്ടത്തില്‍ എത്തിയതെന്നും ബാബു പറഞ്ഞു. ബി.എ, ബി.എഡ് ബിരുദവും കമ്ബ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമയും ആണ് ബാബുവിന്‍റെ യോഗ്യത. നിരവധി സ്വകാര്യ സ്കൂളുകളില്‍ അപേക്ഷിച്ചുവെങ്കിലും ട്രാന്‍സ്ജെന്‍ഡര്‍ ആയതിനാല്‍ അവസരം നിഷേധിക്കപ്പെട്ടിരുന്നു. അവസരം തന്ന കര്‍ണാടക സര്‍ക്കാറിന് നന്ദി പറയുകയാണെന്നും ബാബു എന്ന പവിത്ര പറഞ്ഞു. നേരത്തേ സ്വകാര്യ ട്യൂഷന്‍ സെന്‍ററുകളില്‍ പഠിപ്പിച്ച പരിചയം സര്‍ക്കാര്‍ സ്കൂളില്‍ തനിക്ക് ഗുണകരമാവുമെന്നും ബാബു പറഞ്ഞു. അപേക്ഷിച്ച ആകെ 1.16 ലക്ഷം ഉദ്യോഗാര്‍ഥികളില്‍ 68,849 പേരാണ് പരീക്ഷയെഴുതിയത്. 51098 പേരാണ് യോഗ്യത നേടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group