ബെംഗളൂരു : സമീപവാസികൾ ജീവിക്കാനനുവദിക്കുന്നില്ലെന്നും ദയവധം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് മൈസൂരുവിൽനിന്നുള്ള കുടുംബം.രാമപുരയിലെ നാലംഗ കുടുംബമാണ് പ്രതിഷേധത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രിക്ക് കത്തയച്ചത്.ഇവരുടെ വീടിനുസമീപം ഗ്രാമവാസികൾ ഒരു ക്ഷേത്രം നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ, ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ സമീപവാസികൾ കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു.അതേസമയം, കാലങ്ങളായി തങ്ങൾ ഇവിടെയാണ് താമസിക്കുന്നതെന്നും ഒഴിഞ്ഞുപോകാൻ ഇടമില്ലെന്നും ഇവർ മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
മൂടല്‍മഞ്ഞില്‍ മൂടിക്കെട്ടി ഉത്തരേന്ത്യ: ശൈത്യതരംഗം അതിരൂക്ഷം
താപനില കുത്തനെ താഴ്ന്നതോടെ തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍. നിലവില്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശൈത്യതരംഗം അതിരൂക്ഷമായി തുടരുകയാണ്.പല സ്ഥലങ്ങളിലും ദൃശ്യപരിധി പൂജ്യമായി താഴ്ന്നിട്ടുണ്ട്. ഇതോടെ, റോഡ്, റെയില്‍, വ്യോമ ഗതാഗതം താറുമാറായിരിക്കുകയാണ്. അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ സ്കൂളുകള്‍ ഇന്ന് തുറക്കും. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയില്‍ എത്തിയതിനെ തുടര്‍ന്ന് ഇന്നലെ അധികൃതരുടെ നേതൃത്വത്തില്‍ അവലോകന യോഗം സംഘടിപ്പിച്ചിരുന്നു.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം, സഫ്ദര്‍ജംഗ് (ന്യൂഡല്‍ഹി), ബറേലി, ലഖ്നൗ, ബഹ്റൈച്ച്, വാരണാസി, പ്രയാഗ്രാജ്, തേസ്പൂര് എന്നിവിടങ്ങളിലാണ് ഈ ശൈത്യകാലത്ത് ആദ്യമായി ദൃശ്യപരിമിതി പൂജ്യമായി രേഖപ്പെടുത്തിയതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് മേഖലയില്‍ 3.5 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില. വരും ദിവസങ്ങളിലും അതിശൈത്യവും മൂടല്‍മഞ്ഞും തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍, ഡല്‍ഹിയില്‍ കമ്മീഷൻ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് സ്റ്റേജ് 3 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.