ബെംഗളൂരു: കുടുംബാസൂത്രണം തെറ്റല്ല എന്ന നിർദ്ദേശവുമായി കർണാടക കോടതി. കുഞ്ഞുങ്ങൾ എപ്പോൾ വേണമെന്ന് ഭർത്താവ് ഭാര്യയോട് സംസാരിക്കുന്നതു ക്രൂരതയല്ലെന്ന് കർണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഗാർഹിക പീഡനം ആരോപിച്ച് യുവതി നൽകിയ പരാതിയിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
കുഞ്ഞിനു വേണ്ടി വീട്ടുകാർ സമ്മർദം ചെലുത്തുന്നുവെന്നും ഭർത്താവ് തുടർന്നു പഠിക്കാനാണ് പറയുന്നതെന്നുമാണ് യുവതി പരാതിയിൽ ആരോപിച്ചത്. കുഞ്ഞ് ഇപ്പോൾ വേണ്ടെന്നാണ് ഭർത്താവ് പറയുന്നതെന്നും യുവതി പരാതിയിൽ അറിയിച്ചു.
മൂന്നു വർഷത്തേക്കു കുഞ്ഞുങ്ങൾ വേണ്ടെന്നാണ് ഭർത്താവ് യുവതിയോട് പറഞ്ഞത്. വിവാഹത്തിനു മുമ്പ് തന്നെ ഭാവിയെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതു കൊണ്ട് തന്നെ ഇത് തെറ്റായി കാണാൻ കഴിയില്ല എന്നാണ് കോടതി നിരീക്ഷണം.
‘ബോംബറാണെന്ന്’ യാത്രക്കാരന്റെ ഫോണില്‍ വാട്ട്സ്‌ആപ്പ് സന്ദേശം; മംഗളൂരു-മുംബൈ വിമാനം ആറുമണിക്കൂര്‍ വൈകി
മംഗളൂരു: യാത്രക്കാരന്റെ ഫോണില്‍ സംശയാസ്പദമായ വാട്ട്സ്‌ആപ്പ് സന്ദേശം കണ്ടതിനെ തുടര്‍ന്ന് മംഗളൂരു-മുംബൈ വിമാനം ആറ്മണിക്കൂര്‍ വൈകി പുറപ്പെട്ടു.ഞായറാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിലെ യാത്രക്കാരി സഹയാത്രക്കാരന്റെ ഫോണില്‍ ‘ബോംബര്‍’ എന്ന വാട്‌സാപ്പ് സന്ദേശം കണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.’നിങ്ങള്‍ ഒരു ബോംബര്‍ ആണ്’ എന്ന് എഴുതിയ സന്ദേശം യാത്രക്കാരി അവിചാരിതമായി ഫോണില്‍ കണ്ടു.
ഇവര്‍ ഇക്കാര്യം പൈലറ്റിന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ എടിസിയെ വിവരമറിയിക്കുകയും ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം ബേയിലേക്ക് തിരിച്ച് വിടുകയുമായിരുന്നു.വിമാനം റണ്‍വേയില്‍ പ്രവേശിക്കാനിരിക്കെയാണ് സംഭവം.എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.
186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെയെല്ലാം ബാഗുകള്‍ പരിശോധിച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്.വാട്സ്‌ആപ്പില്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള സ്വകാര്യ ചാറ്റാണ് സംഭവത്തിന് പിന്നിലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ സ്ഥിരീകരിച്ചു. അതേ വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ പെണ്‍കുട്ടിയാണ് യുവാവിന് സന്ദേശമയച്ചത്.
സന്ദേശം അയച്ച യാത്രക്കാരിയെ ചോദ്യം ചെയ്യലിനും മറ്റ് നടപടിക്രമങ്ങള്‍ക്കുമായി കൊണ്ടുപോയി. യുവാവിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ കാരണം പെണ്‍കുട്ടിക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്തു.യാത്രക്കാരുടെ ബാഗേജുകള്‍ വിശദമായി പരിശോധിച്ചു, എല്ലാ നടപടിക്രമങ്ങള്‍ക്കും ശേഷം, യാത്രക്കാരെ വീണ്ടും വിമാനത്തില്‍ കയറ്റി, വൈകുന്നേരം 5 മണിയോടെ വിമാനം പറന്നുയര്‍ന്നു.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശികളാണ് യുവാവും പെണ്‍സുഹൃത്തും. യുവാവ് മുംബൈയിലെ ഒരു കമ്ബനിയില്‍ ജോലിക്ക് പ്രവേശിക്കാനായി പോകുകയായിരുന്നു. യുവതി ബംഗളൂരുവില്‍ പഠിക്കുകയാണ്. കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും പിന്നീട് ബജ്പെ പൊലീസിന് കൈമാറി.