Home Featured ബെംഗളൂരുവില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികളെ കെട്ടിയിട്ട് മര്‍ദിച്ചു, നഗ്ന ചിത്രങ്ങളെടുത്ത സംഭവം; പരാതിയുമായി കുടുംബം

ബെംഗളൂരുവില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികളെ കെട്ടിയിട്ട് മര്‍ദിച്ചു, നഗ്ന ചിത്രങ്ങളെടുത്ത സംഭവം; പരാതിയുമായി കുടുംബം

ബെംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച്‌ നഗ്നചിത്രങ്ങളെടുത്തെന്ന് പരാതി. ക്രൂര മർദനത്തിനിരയായ വിദ്യാർഥി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ആലപ്പുഴ സ്വദേശി ആദില്‍ ഷിജി(19)ക്കാണ് മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശിയായ ഒരു വിദ്യാർഥിക്കും മർദനമേറ്റിരുന്നു. ഇവർ പഠിക്കുന്ന ബെംഗളൂരുവിലെ സുശ്രുതി കോളേജിന്റെ ഓഫീസിലായിരുന്നു മർദനമെന്ന് കുടുംബം എസ്പിക്ക് പരാതി നല്‍കി.റാന്നി സ്വദേശി റെജി ഇമ്മാനുവല്‍, നിലമ്ബൂർ സ്വദേശി അർജുൻ എന്നിവരാണ് തങ്ങളെ ഉപദ്രവിച്ചതെന്ന് ആദില്‍ പറഞ്ഞു. റാന്നിയില്‍ വിദ്യാഭ്യാസ കണ്‍സള്‍റ്റൻസി സ്ഥാപനം നടത്തുന്നയാലാണ് റെജി.

ഇയാളുടെ ബിസിനസ് പങ്കാളിയാണ് അർജുൻ. ഇവരുടെ സ്ഥാപനം വഴി കോളേജില്‍ പ്രവേശനം കിട്ടിയവരെ മറ്റൊരിടത്തു പ്രവേശനം നേടാൻ സഹായിച്ചുവെന്നാരോപിച്ചായിരുന്നു മർദനം.ആദ്യ സെമസ്റ്റർ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഒന്നാം വർഷ വിദ്യാർഥിയായ ആദില്‍. ഉച്ചക്ക് രണ്ടരക്ക് റെജിയും അർജുനും വിളിപ്പിച്ചതനുസരിച്ചാണ് താനും സുഹൃത്തും കോളേജ് ഓഫീസിലെത്തിയതെന്ന് ആദില്‍ പറഞ്ഞു. മുറിയില്‍ കയറ്റിയശേഷം റെജിയും അർജുനും വാതില്‍ അടച്ചു. തുടർന്ന് കൈയും കാലും കെട്ടിയിട്ടു തല്ലുകയായിരുന്നു.

പാദത്തിലും ശരീരമാസകലവും വടികൊണ്ട് അടിച്ചു, മൊബൈല്‍ഫോണും സാധനങ്ങളും പിടിച്ചുവെച്ചു. തുടർന്ന് ബലമായി വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും, നഗ്ന ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. വിദ്യാർത്ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്നും, മറ്റു വിദ്യാർത്ഥികള്‍ക്ക് മറ്റൊരു കോളേജില്‍ പ്രവേശനം നല്‍കാനിടപെട്ടു എന്നും മുദ്രപ്പത്രത്തില്‍ ബലംപ്രയോഗിച്ച്‌ എഴുതിവാങ്ങി.ഈ വിവരം പുറത്ത്‌പറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും, കൊല്ലുമെന്നും പറഞ്ഞ് വിദ്യാർത്ഥികളെ ഇവർ ഭീഷണിപ്പെടുത്തി.

വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് ഇവരെ പുറത്തുവിട്ടത്. അറനൂറ്റിമംഗലം സ്വദേശിയായ രാഹുല്‍ പറഞ്ഞാണ് ആദിലിന്റെ അച്ഛൻ വിവരമറിഞ്ഞത്. സുഹൃത്തുക്കള്‍ ആദിലിനെ തീവണ്ടിയില്‍ കയറ്റി നാട്ടിലേക്കയക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ച്‌ മുഖ്യമന്ത്രിക്കും പരാതി നല്‍കും.

പൊതുസ്ഥലത്ത് മൂത്രമൊഴിക്കരുത്’, ഉപദേശിച്ചതിന് പ്രതികാരം: റോഡരികില്‍ ഉറങ്ങിക്കിടന്നയാളെ വിളിച്ചുണര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച്‌ യുവാവ്,

പൊതുസ്ഥലത്ത് മൂത്രമൊഴിക്കരുതെന്ന് ആവശ്യപ്പെട്ടയാളെ ക്രൂരമായി മര്‍ദ്ദിച്ച്‌ യുവാവ്. റോഡരികില്‍ ഉറങ്ങിക്കിടന്നയാളെ വിളിച്ചുണര്‍ത്തി ആക്രമിക്കുകയായിരുന്നു.കേസില്‍ ഒരാള്‍ അറസ്റ്റിലായി. വടക്കന്‍ ഡല്‍ഹിയിലെ മോഡല്‍ ടൗണില്‍ വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുന്ന ആളുടെ അടുത്തേക്ക് ഇരുചക്രവാഹനത്തില്‍ നിന്ന് ഇറങ്ങിയ പ്രതി വരുന്നത് വീഡിയോയില്‍ കാണാം.യുവാവിന്റെ രണ്ട് സുഹൃത്തുക്കള്‍ ബൈക്കില്‍ കാത്തുനില്‍ക്കുന്നതും കാണാം. യുവാവ് റോഡരികില്‍ ഉറങ്ങിക്കിടന്നയാളെ വിളിച്ചുണര്‍ത്തി വടികൊണ്ട് അടിക്കുകയായിരുന്നു.

ഏകദേശം 20 സെക്കന്‍ഡ് മര്‍ദ്ദിച്ച ശേഷം പോകുകയും പെട്ടെന്ന് മടങ്ങിയെത്തി വീണ്ടും 20 സെക്കന്‍ഡ് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.സിസിടിവി പരിശോധിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ പ്രതിയായ ആര്യന്‍ അതേ പ്രദേശത്തെ ഒരു വീട്ടില്‍ ജോലി ചെയ്തിരുന്നതായി കണ്ടെത്തി.വ്യാഴാഴ്ച പാര്‍ക്കിന് സമീപമുള്ള തുറസ്സായ സ്ഥലത്ത് മൂത്രമൊഴിക്കുന്നതിനിടെ സമീപത്തെ കടയില്‍ ജോലി ചെയ്തിരുന്ന രാംഫാല്‍ യുവാവിനെ തടയാന്‍ ശ്രമിച്ചിരുന്നു.തുടര്‍ന്ന് സംഭവത്തെച്ചൊല്ലി ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് ആര്യന്‍ തന്റെ സുഹൃത്തുക്കളോടൊപ്പം തിരിച്ചെത്തി രാംഫലിനെ ആക്രമിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group