കര്‍ണാടക റായ്ച്ചൂരില്‍ ക്രൂര കൊലപാതകം. ഗര്‍ഭിണിയെ ഭര്‍തൃപിതാവ് കഴുത്തറത്ത് കൊലപ്പെടുത്തി. സിയാവര ചിക്കഹനാഗിയിലെ രേഖയാണ് കൊല്ലപ്പെട്ടത്.ഭര്‍തൃപിതാവ് സിദ്ധപ്പയെ പൊലിസ് അറസ്റ്റു ചെയ്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.മൂന്ന് വര്‍ഷം മുന്‍പാണ് സിദ്ധപ്പയുടെ മകന്‍ നാഗരാജും രേഖയും തമ്മിലുള്ള വിവാഹം നടന്നത്. തുടക്കം മുതല്‍ തന്നെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. രേഖയെ വയലില്‍ പണിയെടുക്കാന്‍ സിദ്ധപ്പ നിര്‍ബന്ധിച്ചതായിരുന്നു തര്‍ക്കത്തിന് കാരണം.
ഇതോടെ, നാഗരാജ് രേഖയുമായി പുതിയ വീട്ടിലേക്ക് താമസം മാറി.രേഖ ഗര്‍ഭിണിയാണെന്നറിഞ്ഞ സിദ്ധപ്പയും ഭാര്യും ചേര്‍ന്ന് മരുമകളെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇന്നലെ വീണ്ടും സിദ്ധപ്പയും രേഖയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ, രേഖ, ഇവിടെ നിന്നും സ്വന്തം വീട്ടിലേക്ക് പോയി. ഇതില്‍ കുപിതനായ സിദ്ധപ്പ, രേഖയുടെ വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ ടിവി കാണുകയായിരുന്ന രേഖയെ പിന്നിലൂടെയെത്തി കഴുത്തറത്താണ് കൊലപ്പെടുത്തിയത്. രേഖയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും സിദ്ധപ്പ രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്തു.