ബെംഗളൂരു: ജയനഗർ അഞ്ചാം ബ്ലോക്കിലെ 39-ാം ക്രോസിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ 53 കാരിയായ സ്ത്രീ ഉൾപ്പെടെ മൂന്നംഗ കുടുംബത്തെ താമസക്കാരനും ഡ്രൈവറും ചേർന്ന് ആക്രമിച്ചു. ജയനഗറിൽ ബന്ധുവിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബസവനഗുഡി സ്വദേശികളാണ് മർദ്ദനമേറ്റത്.
ഓഡിറ്ററായ ബസവനഗുഡിയിലെ ഗോവിന്ദ റോഡിൽ താമസിക്കുന്ന എസ് (29) തന്റെ എസ്യുവി വീടിന് സമീപം പാർക്ക് ചെയ്തതായി ആരോപിച്ച് പ്രദേശവാസി എതിർത്തതാണ് വഴക്കിന് കാരണമായത്. ബുധനാഴ്ച രാവിലെ 9 നും 9.30 നും ഇടയിലാണ് അമൻ, അമ്മ അനിത, ബന്ധുവായ തുഷാർ എന്നിവരെ വീട്ടുകാർ ആക്രമിച്ചത്.തുടർന്ന് ഇരകൾ ജയനഗർ പോലീസിൽ പരാതി നൽകി. അമനും അമ്മയും ഭാര്യയും ചടങ്ങിന് എത്തിയിരുന്നു. അമന്റെ ബന്ധുവായ തുഷാർ നേരത്തെ തന്നെ എത്തിയിരുന്നു.
അമ്മയും മകനും തങ്ങളുടെ എസ്യുവി പാർക്ക് ചെയ്ത് വീട്ടിലേക്ക് നടക്കുമ്പോൾ പാർക്ക് ചെയ്ത കാർ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് അവരെ തടയുകയായിരുന്നു.തർക്കം തുടങ്ങിയപ്പോൾ ടെക്കിയെന്ന് സംശയിക്കുന്ന മറ്റൊരു പ്രതി സംഭവസ്ഥലത്തെത്തി അമനെ മർദ്ദിക്കാൻ തുടങ്ങി. അനിതയും തുഷാറും അമനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവർക്കും മർദനമേറ്റു. ഇരുവരും തങ്ങളെ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിച്ചതായും പോലീസ് അറിയിച്ചു.ഇതൊരു നിസ്സാര പ്രശ്നമാണെന്നും. പ്രതിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ബെംഗളൂരു:2 ലക്ഷം നിയമനങ്ങൾ ഉടനുണ്ടാവുമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ
ബെംഗളൂരു: ഐടി സേവന വ്യവസായം വളർച്ച തുടരുമെന്നും, ഉടൻ തന്നെ കുറഞ്ഞത് 200,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നും വ്യക്തമാക്കി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്‌ണൻ. ബെംഗളൂരു ടെക് സമ്മിറ്റിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കവെയാണ് ക്രിസ് ഗോപാലകൃഷ്‌ണൻ ഇക്കാര്യം വ്യക്തമാക്കിയത്.‘ഐടി വ്യവസായം സുരക്ഷിതമായി വളരും, കാരണം ഡിജിറ്റലൈസേഷനിലും സാങ്കേതികവിദ്യയിലും നിക്ഷേപം അടുത്ത വർഷങ്ങളിൽ വർധിക്കും.
ആഗോള സമ്പദ് വ്യവസ്ഥയിലെ ഉയർച്ച താഴ്‌ചകളെ വ്യവസായം പിന്തുടരുമെന്നതിനാൽ ഹ്രസ്വകാലത്തേക്ക് ഉയർച്ച താഴ്‌ചകൾ ഉണ്ടാകും. ഐടി മേഖല ഈ വെല്ലുവിളികളെ കൃത്യമായി നേരിടുമെന്ന് പറയുന്നതിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. അടുത്തകാലത്ത് തന്നെ ഐടി മേഖല കുറഞ്ഞത് 200,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ക്രിസ് ഗോപാലകൃഷ്‌ണൻ വ്യക്തമാക്കി.
‘ഐടി മേഖല 8 മുതൽ 10 ശതമാനം വരെ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ഇത് ചെറിയ വളർച്ചയല്ല. ഐടി വ്യവസായത്തിന് ഇത് വളരെ ആവേശകരമായ കാലഘട്ടമാണ്. അടുത്ത 25 വർഷം കഴിഞ്ഞ കാലഘട്ടത്തേക്കാൾ മികച്ചതായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ ഐടി മേഖലയും, രാജ്യത്തെ ആഗോള വികസന കേന്ദ്രങ്ങളും കോവിഡ് കാലത്ത് സ്വീകരിച്ച നിലപാട് ബഹുരാഷ്‌ട്ര കമ്പനികൾക്ക് ഇടയിൽ വലിയ സ്വീകാര്യതയ്ക്ക് ഇടയാക്കിയിട്ടുണ്ട്,’ ക്രിസ് ഗോപാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു.