ബംഗളൂരു: സര്‍ജാപുര-അത്തിബലെ റോഡില്‍ ടെക്കിയുടെ കുടുംബം സഞ്ചരിച്ച കാര്‍ തടഞ്ഞ് ആക്രമികള്‍. കാര്‍ ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ച് കാര്‍ തടഞ്ഞ സംഘം നടുറോഡില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.ഒടുവില്‍ വിലങ്ങനെ നിര്‍ത്തിയിട്ട സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചാണ് ടെക്കിയുടെ കുടുംബം സംഘത്തില്‍നിന്ന് രക്ഷപ്പെട്ടത്. ടാലന്റ് ട്രാക്കര്‍ ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ ചരണ്‍ പാല് സിങ്ങാണ് സമൂഹമാധ്യമമായ എക്സില്‍ സംഭവത്തെ കുറിച്ച പോസ്റ്റിട്ടത്.കാറിലെ ഡാഷ് ബോര്‍ഡ് കാമറയില്‍ പതിഞ്ഞ സംഭവത്തിന്റെ വിഡിയോ ദൃശ്യം സഹിതമുള്ള പോസ്റ്റില്‍ ബംഗളൂരു സിറ്റി പൊലീസിനെയും ബംഗളൂരു ട്രാഫിക് പൊലീസിനെയും ടാഗ് ചെയ്തിട്ടുണ്ട്.
ബംഗളൂരു നഗരത്തിലെ റോഡുകള്‍ സുരക്ഷിതമല്ലെന്നും പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ചരണ്‍ പാല് സിങ് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സര്‍ജാപുര പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്കി. ബൈക്കില്‍ കാര്‍ ഇടിച്ചിരുന്നില്ലെന്നും പണം തട്ടാൻ ഉദ്ദേശിച്ചുള്ള ആക്രമികളുടെ നീക്കമായിരുന്നു അതെന്നും പ്രതികള്‍ മദ്യപിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വൻ ചര്‍ച്ചയാണ് നടക്കുന്നത്. സമാന സംഭവങ്ങള്‍ നഗരത്തില്‍ പലയിടങ്ങളിലും മുമ്ബ് അരങ്ങേറിയിരുന്നു. സര്‍ജാപുര റോഡിലടക്കം മിക്ക പ്രധാന പാതകളിലും ആവശ്യത്തിന് സ്ട്രീറ്റ് ലൈറ്റുകളില്ലാത്തത് ആക്രമികള്‍ക്ക് സഹായകമാകുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടി.
വാട്സ്ആപ്പിന്റെ പച്ച നിറം മാറ്റാം, അഞ്ച് കളര്‍ ഓപ്ഷനുകള്‍
ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി അവതരിപ്പിക്കാന്‍ പോകുന്നതാണ് തീം ഫീച്ചര്‍.നിലവിലെ ഡിഫോള്‍ട്ട് തീം മാറ്റി പുതിയ തീം നല്കാന് ഉപയോക്താക്കള്‍ക്ക് തന്നെ കഴിയുന്ന തരത്തിലാണ് ക്രമീകരണം വരാന്‍ പോകുന്നത്. ഇതിനായി പുതിയ സെക്ഷന്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ആപ്പിന്റെ ബ്രാന്‍ഡിങ് നിറം മാറ്റാന്‍ കഴിയുന്ന വിധമാണ് സംവിധാനം. നിലവില്‍ വാട്സ്ആപ്പിന്റെ ബ്രാന്‍ഡിങ് നിറം പച്ചയാണ്. ഇതിന് പകരം നീല, വെള്ള, കോറല്‍, പര്‍പ്പിള്‍ എന്നി നിറങ്ങളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധമാണ് സംവിധാനം വരാന്‍ പോകുന്നത്. പുതിയ ഫീച്ചര്‍ കാഴ്ചയില്‍ നവ്യാനുഭൂതി നല്‍കും എന്നാണ് പറയുന്നത്. കാഴ്ച പരിമിതി ഉള്ളവര്‍ക്കും പ്രയോജനപ്പെടും വിധമാണ് ക്രമീകരണം ഒരുക്കുക.