Home Featured ബെംഗളൂരു: വളർത്തു നായയെ വിമാനത്തിൽ കയറ്റാത്തതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് കുടുംബം..

ബെംഗളൂരു: വളർത്തു നായയെ വിമാനത്തിൽ കയറ്റാത്തതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് കുടുംബം..

ബെംഗളൂരു: മാനദണ്ഡങ്ങൾ പാലിച്ചിട്ടും വളർത്തു നായയെ വിമാനത്തിൽ കയറ്റാത്തതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് കുടുംബം. സച്ചിൻ ഷേണായിയാണു തനിക്കും കുടുംബത്തിനും ഉണ്ടായ അനുഭവം ട്വിറ്ററിൽ കുറിച്ചത്.3 മാസങ്ങൾക്കു മുൻപാണു ബെംഗളുരുവിൽ നിന്നു ഡൽഹിയിലേക്കുള്ള എയർഇന്ത്യ വിമാനത്തിൽ ടിക്കറ്റെടുക്കുന്നത്. വളർത്തു നായയെ കൊണ്ടു പോകാ lനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കിയിരുന്നു.

കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ എത്തി എല്ലാ പരിശോധനകളും കഴിഞ്ഞ് നായയ്ക്ക് ബോർഡിങ് പാസും ലഭിച്ചിരുന്നു.എന്നാൽ പൈലറ്റ് ക്യാപ്റ്റൻ ചോപ്ര വളർത്തു നായയെ വിമാനത്തിൽ കയറ്റാൻ അനുവദിച്ചില്ല. ഇതോടെ യാത്ര ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഷേണായി പറഞ്ഞു. ഷേണായി നടപടിക്രമങ്ങൾ പാലിച്ചിരുന്നതായും എന്നാൽ പൈലറ്റ് തൃപ്തനല്ലാത്തതിനാലാണ് നായയെ വിമാനത്തിൽ കയറ്റാൻ ആകാത്തതെന്നും എയർ ഇന്ത്യ വിശദീകരിച്ചു.

ആഭ്യന്തര വിമാനങ്ങളിൽ വളർത്തു മൃഗങ്ങളെ കൊണ്ടു പോകുന്നതിനു പൈലറ്റിന്റെ അനുമതി ആവശ്യമാണെന്നും കമ്പനി വ്യക്തമാക്കി.

പുതുവര്‍ഷാഘോഷം; ലഹരി ഉപയോഗം തടയാന്‍ സംസ്ഥാനത്ത് സ്‌പെഷ്യല്‍ ഡ്രൈവ്, കര്‍ശന നടപടി

പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്തെമ്പാടും പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്. ന്യൂ ഇയര്‍ ആഘോഷത്തില്‍ ലഹരി ഉപയോഗം തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സംസ്ഥാനത്ത് ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങളുമായി പൊലീസ് മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കേസുകളില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ ശക്തമായി നടക്കുന്നുണ്ട്. ലഹരി ഉപയോഗം തടയാനായി കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്‌പെഷല്‍ ഡ്രൈവുകള്‍ നടക്കുന്നതായും അനില്‍കാന്ത് പറഞ്ഞു.സ്‌പെഷ്യല്‍ ഡ്രൈവുകള്‍ ഇതുവരെ വിജയകരമാണ്. ഈ വര്‍ഷത്തെ കേസുകള്‍ പരിശോധിക്കുമ്പോള്‍ മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റില്‍ 200 ശതമാനം മുതല്‍ 300 ശതമാനം വരെ വര്‍ധനയുണ്ട്.

ലഹരി ഉപയോഗം സംബന്ധിച്ചുള്ള ജാഗ്രതയ്ക്ക് തുല്യ പ്രാധാന്യമുണ്ട്. അതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. എസ്പിസി കാഡറ്റുകളുടെയും ജനമൈത്രി പൊലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളില്‍ ബോധവത്കരണ ക്യാമ്പയിന്‍ നടക്കുന്നുണ്ട്. പുതുവര്‍ഷ സമയത്ത് പതിവായി നടക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവുകള്‍ ഉണ്ടാകും. പട്രോളിങുകള്‍ നടക്കും. രഹസ്യ വിവരം ലഭിച്ചാല്‍ അതിനനുസരിച്ച് പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group