Home Featured ഫാലിമി’ഒ.ടി.ടിയിലേക്ക്

ഫാലിമി’ഒ.ടി.ടിയിലേക്ക്

ജാനേമന്‍, ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫും ചീയേഴ്സ് എന്റര്‍ടൈന്‍മെന്റ്സും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫാലിമി.ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നവംബര്‍ 17നാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 15ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും.സിനിമയ്ക്ക് ക്ലീന്‍ ‘യു’സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ തന്റെ അടുത്ത ഹിറ്റായി മാറി.

ഒരു കുടുംബത്തിന്റെ വാരണാസിയിലേക്കുള്ള യാത്രയെ കേന്ദ്രീകരിച്ചുള്ള കഥയാണ് സിനിമ പറയുന്നത്.നവാഗതനായ നിതിഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അച്ഛനും മകനുമായി ബേസിലും ജഗദീഷും വേഷമിടുന്നു.നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ. എഡിറ്റര്‍ നിതിന്‍ രാജ് ആരോള്‍.ഡിഒപി ബബ്ലു അജു, സംഗീത സംവിധാനം വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്.

ആകാശത്ത് പാറിപ്പറന്ന് ആയിരകണക്കിന് വെട്ടുക്കിളികള്‍: ലോകാവസാനം എന്ന് നെറ്റീസണ്‍സ്, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൃഷി നശിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജീവികളാണ് വെട്ടുകിളികള്‍. കൂട്ടമായി ആക്രമിക്കാന്‍ എത്തുന്ന ഇവ കര്‍ഷകരുടെ പേടിസ്വപ്‌നമാണ് എന്ന് വേണം പറയാന്‍.ഇപ്പോഴിതാ മെക്‌സിക്കോയില്‍ നിന്നും പുറത്തുവരുന്ന വെട്ടിക്കിളികളെ സംബന്ധിക്കുന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഇതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.ആയിരകണക്കിന് വെട്ടിക്കിളികള്‍ ആകാശത്തുകൂടി പറന്നുനടക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇത്. അവ അവിടെയുള്ള പഴങ്ങളുണ്ടാകുന്ന വിവിധ മരങ്ങള്‍ നശിപ്പിക്കുകയും അപാര്‍ട്‌മെന്റുകളുടെയും വിവിധ കെട്ടിടങ്ങളുടെയും വാതിലിലും ജനലുകളിലും ഒക്കെ ഇടിക്കുകയും ചെയ്യുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിരവധിപ്പേരാണ് ഇവിടെ നിന്നും വീഡിയോയും ചിത്രങ്ങളും പങ്ക് വച്ചിരിക്കുന്നത്. ഒരാള്‍ എഴുതിയിരിക്കുന്നത് ‘ലോകത്തിന്റെ അവസാനം’ എന്നാണ്.അനുകൂലമായ സാഹചര്യങ്ങളിലാണ് ഇവ വംശവര്‍ധനവവ് നടത്തുന്നത്. മെക്‌സിക്കോ പ്രദേശങ്ങളിലെ കനത്ത മഴയും ഈര്‍പ്പവുമാണ് വെട്ടിക്കിളികളുടെ വര്‍ധനവിന് കാരണമായത്. ഇവയുടെ ശല്യം മൂലം കര്‍ഷകരാണ് ആശങ്കയിലായിരിക്കുന്നത്. വിളകളെ ആക്രമിക്കുന്നതിനാല്‍ കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടാകുമോ എന്ന ഭീതിയിലാണ് കര്‍ഷകര്‍.

You may also like

error: Content is protected !!
Join Our WhatsApp Group