
ബെംഗളൂരു: മഹാലക്ഷ്മി ലെയോട്ടിൽ പൊലീസുകാർ ചമഞ്ഞത്തിയവർ 19 ലക്ഷം രൂപയും 500 ഗ്രാം സ്വർണാഭരണങ്ങളും കൊ ള്ളയടിച്ചു. തുമക്കൂരിവില തിപത്തൂർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള 2 ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ചാണ് എൻജിനീയറായ സാമ്യ നായിക്കിന്റെ വീട്ടിൽ ഇവർ കൊള്ള നടത്തിയത്.
ഇവർ പിടികൂടിയ ഒരു മോഷ്ടാവെന്നു പരിചയപ്പെടുത്തി ഒരാളെയും ഇവർ കൊണ്ടുവന്നിരുന്നു. സാമ്യ നായിക്കിന്റെ മരുമകന്റെ പക്കൽ ഒരു തോക്കും പണവും ആഭരണങ്ങളും ഏൽപിച്ചതായി കള്ളൻ മൊഴി നൽകിയതായും ഇതു കണ്ടെടുക്കാനാണ് എത്തിയതെന്നും സംഘം ധരിപ്പിച്ചു. ഇതേക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞെങ്കിലും തോക്കു ചൂണ്ടി വീട്ടിലെ പണവും ആഭരണങ്ങളും കവർന്നെന്നാണു പരാതി. സാമ്യ നായിക്കിനെയും മകൻ മനോഹറിനെയും പൊലീസ് സ്റ്റേഷനിലേക്ക് എന്നു പറഞ്ഞ് സ്റ്റേഷനിലേക്ക് ജീപ്പിൽ കയറ്റി സംഘം കൊണ്ടു പോയെങ്കിലും വഴിയിൽ ഉപേക്ഷിച്ചു.