Home Featured പൈപ്പ് വഴി മദ്യം വീടുകളിലെത്തിക്കാൻ അപേക്ഷ നൽകാമെന്ന വാർത്ത; ‘പ്രതീക്ഷ വയ്ക്കല്ലേ…

പൈപ്പ് വഴി മദ്യം വീടുകളിലെത്തിക്കാൻ അപേക്ഷ നൽകാമെന്ന വാർത്ത; ‘പ്രതീക്ഷ വയ്ക്കല്ലേ…

സോഷ്യൽ മീഡിയയുടെ ഉപയോഗവും അതിന്റെ പ്രസക്തിയും വർധിച്ചതോടെ ഒരുപാട് പ്രയോജനങ്ങൾ നമുക്കുണ്ടായിട്ടുണ്ട്.എന്നാൽ അതുപോലെ തന്നെ ദോഷവശങ്ങളും ഇതിനുണ്ട്. വ്യാജവാർത്തകളാണ് ഇതിൽ പ്രധാനം. പലപ്പോഴും സോഷ്യൽമീഡിയയിൽ വരുന്ന വ്യാജവാർത്തകളെ നമുക്ക് തിരിച്ചറിയാൻ പോലും സാധിക്കാറില്ല. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചൊരു വാർത്തയായിരുന്നു പൈപ്പ്ലൈൻ ( Llquor Pipeline ) വഴി വീടുകളിലേക്ക് മദ്യമെത്തിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നത്.

വൈദ്യുതിയോ വെള്ളമോ നൽകുന്നത് പോലെ തന്നെ വീടുകളിലേക്ക് പൈപ്പ്ലൈൻ വഴി മദ്യമെത്തിക്കുമെന്നായിരുന്നു വാർത്ത.ഇതിനായി അപേക്ഷ ഫോമിൽ അപേക്ഷനൽകാമെന്നും സർക്കാർ വാർത്താക്കുറിപ്പെന്നനിലയിൽ പ്രചരിക്കപ്പെട്ട കടലാസിൽ പറയുന്നു.പതിവായി മദ്യപിക്കുന്നവർക്ക് വീടുകളിൽ മദ്യമെത്തിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വന്ന തീരുമാനമെന്ന നിലയിലെല്ലാമാണ് വാർത്ത വന്നത്.

അത്തരത്തിൽ (Liquor Pipeline) കണക്ഷനെടുക്കാൻ ആദ്യമായി 11,000 രൂപയുടെ ഒരു ഡെപ്പോസിറ്റ് നൽകണമെന്നും പ്രചാരണമുണ്ടായിരുന്നു.എന്നാൽ ഈ വാർത്ത വ്യാജമാണെന്ന ( Fake News ) അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വാർത്താവിതരണ വകുപ്പാണ്ട്വിറ്ററിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹാസ്യരൂപത്തിൽ ആരും പ്രതീക്ഷ വയ്ക്കല്ലേയെന്ന അടിക്കുറിപ്പുമായാണ് വാർത്ത വ്യാജമാണെന്ന് വാർത്താവിതരണ വകുപ്പ് അറിയിച്ചത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായ രീതിയിൽ പങ്കുവയ്ക്കപ്പെട്ട വാർത്ത വ്യാജമാണെന്നത് സ്ഥിരീകരിക്കപ്പെട്ടപ്പോഴും കാര്യമായപ്രതികരണങ്ങൾ തന്നെയാണ് വരുന്നത്. നിലവിൽ ഇന്ത്യയിൽ പലയിടങ്ങളിലും വീട്ടിലിരുന്ന് ഓർഡർ ചെയ്താൽ പെട്ടെന്ന് തന്നെ മദ്യം വീട്ടിലെത്തിക്കാനുള്ള സംവിധാനങ്ങളുണ്ട്.

ഇത്വ്യാപകമാക്കാനുള്ള ശ്രമങ്ങൾ വിവിധയിടങ്ങളിൽനടന്നുവരുന്നുമുണ്ട്. – മദ്യം ഓൺലൈനായി ഓർഡർ ചെയ്യാം, പത്ത് മിനുറ്റിനകം ‘സാധനം’ കയ്യിലെത്തും

You may also like

error: Content is protected !!
Join Our WhatsApp Group