Home Featured ദിവ്യ സ്‍പന്ദന അന്തരിച്ചെന്നത് വ്യാജ വാര്‍ത്തയെന്ന് കുടുംബം; രണ്ട് ദിവസത്തിന് ശേഷം താരം ബംഗളുരുവില്‍ എത്തും.

ദിവ്യ സ്‍പന്ദന അന്തരിച്ചെന്നത് വ്യാജ വാര്‍ത്തയെന്ന് കുടുംബം; രണ്ട് ദിവസത്തിന് ശേഷം താരം ബംഗളുരുവില്‍ എത്തും.

ബെംഗളുരു: നടിയും മുൻ എംപിയുമായ ദിവ്യ സ്‍പന്ദന അന്തരിച്ചെന്നത് വ്യാജ വാര്‍ത്തയെന്ന് വ്യക്തമാക്കി കുടുംബം. വിദേശ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ദിവ്യ സ്‍പന്ദന മരിച്ചെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.എന്നാല്‍, ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കുടുംബം രംഗത്തെത്തി. ജെനീവയില്‍ നിന്ന് പ്രാഗിലേക്കുള്ള യാത്രയിലാണ് ദിവ്യ സ്‍പന്ദനയെന്നും ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.രണ്ട് ദിവസത്തിന് ശേഷം താരം ബംഗളുരുവില്‍ എത്തുമെന്നും കുടുംബം വ്യക്തമാക്കി. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ അസ്വസ്ഥരാണെന്നും ഇല്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കരുത് എന്നും ദിവ്യയുടെ സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചു.

നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്‍പന്ദന അന്തരിച്ചത് നാളുകള്‍ക്ക് മുൻപാണ്. അത്‌ ചിലര്‍ തെറ്റിദ്ധരിച്ചതായിരിക്കും എന്നാണ് താരത്തിന്റെ സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുന്നത്.ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിലൂടെ ആയിരുന്നു താരത്തിന്റെ രാഷ്‍ട്രീയ പ്രവേശം. 2013ല്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ചാണ് ദിവ്യ സ്‍പന്ദന എന്ന രമ്യ ലോക്സസഭയിലേക്ക് എത്തിയത്. പക്ഷേ തൊട്ടടുത്ത് നടന്ന തെരഞ്ഞെടുപ്പില്‍ താരം പരാജയപ്പെടുകയും ചെയ്‍തു.അഭി’ എന്ന ഹിറ്റ് കന്നഡ ചിത്രത്തിലൂടെയായിരുന്നു രമ്യ എന്നും അറിയപ്പെടുന്ന ദിവ്യ സ്‍പന്ദന ആദ്യമായി നായികയായത്.

നടൻ പുനീത് രാജ്‍കുമാര്‍ ‘അഭി’യായി ചിത്രത്തില്‍ എത്തിയപ്പോള്‍ ഭാനു എന്ന നായിക വേഷമായിരുന്നു ദിവ്യ സ്‍പന്ദനയ്‍ക്ക്. തുടര്‍ന്നങ്ങോട്ട് നിരവധി കന്നഡ, തമിഴ് സിനിമകളില്‍ ചെറുതും വലുതുമായ മികച്ച വേഷങ്ങളില്‍ നടിയായി ദിവ്യാ സ്‍പന്ദന തിളങ്ങി. അതിഥി വേഷങ്ങളിലും ദിവ്യ എത്തിയിട്ടുണ്ട്. ദിവ്യക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡും ദിവ്യ സ്‍പന്ദനയെ തേടിയെത്തി. ദിവ്യ നിലവില്‍ സിനിമയില്‍ സജീവമല്ല.

പൂച്ചയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് നാലായിരം രൂപ പാരിതോഷികം; കുഞ്ഞിക്കുട്ടനായി നാട്ടിലാകെ പോസ്റ്റര്‍ പതിച്ച്‌ വീട്ടമ്മ

കാണാതായ പൂച്ചയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് നാലായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ച്‌ വീട്ടമ്മ. എറണാകുളം സ്വദേശിനിയായ വീട്ടമ്മയാണ് തന്റെ ഓമന മൃഗത്തെ കണ്ടെത്താൻ നാട്ടുകാരുടെ സഹായം തേടി കുമളിയില്‍ ഉടനീളം പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.ഓറഞ്ച് ക്യാറ്റ് വിഭാഗത്തില്‍പ്പെടുന്ന കുഞ്ഞിക്കുട്ടനെന്ന് പേരുള്ള പൂച്ചയെ കഴിഞ്ഞ മാസം 28നാണ് കുമളിയില്‍ വെച്ച്‌ വീട്ടമ്മക്ക് നഷ്ടമായത്.ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് ഒന്നര മാസം മുൻപാണ് തന്റെ പൂച്ചയുമായി വീട്ടമ്മ കുമളിയിലെത്തിയത്. മൂന്ന് വര്‍ഷമായി വീട്ടമ്മയുടെ സന്തത സഹചാരിയാണ് കുഞ്ഞിക്കുട്ടൻ.

ചികിത്സ കഴിഞ്ഞ് മടങ്ങാനുള്ള തയ്യാറെടുപ്പില്‍ ഓഗസ്റ്റ് 28-ന് കാറില്‍ പുറത്തേക്ക് പോകുമ്ബോള്‍ പൂച്ച താമസസ്ഥലത്ത് ഉണ്ടായിരുന്നു. തിരികെ വീട്ടിലേക്ക് എത്തിയതോടെ പൂച്ചയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.വര്‍ഷങ്ങളായി കൂടെയുള്ള പൂച്ചയെ കണ്ടെത്തി തരുന്നവര്‍ക്കായി പാരിതോഷികമായി 4000 രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ പൂച്ചയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററുകള്‍ കുമളിയിലുടനീളം ചുമരുകളില്‍ ഒട്ടിച്ചിരിക്കുകയാണ്.

ഉടമയുടെ ഫോണ്‍ നമ്ബര്‍ സഹിതം പോസ്റ്ററിലുണ്ട്.പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ പൂച്ചയുടെ രൂപസാദൃശ്യം തോന്നുന്ന പൂച്ചകളെ കണ്ടെത്തി നിരവധി പേര്‍ വിളിച്ചു. എന്നാല്‍, അതൊന്നും താൻ ഓമനിച്ചുവളര്‍ത്തിയ പൂച്ചയല്ലെന്ന് വീട്ടമ്മ പറയുന്നു.ചികിത്സ പൂര്‍ത്തീകരിച്ച്‌ വീട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം ഇവര്‍ തത്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. പൂച്ചയെ എന്നു കണ്ടെത്തുന്നോ അന്നു മാത്രമേ കുമളിയില്‍നിന്ന്‌ മടങ്ങുകയുള്ളൂയെന്ന ഉറച്ച തീരുമാനത്തിലാണ് ഇവര്‍.

You may also like

error: Content is protected !!
Join Our WhatsApp Group