Home covid19 വ്യാജ കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റു നിർമാണം;മലയാളി യുവാവ് അറസ്റ്റിൽ

വ്യാജ കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റു നിർമാണം;മലയാളി യുവാവ് അറസ്റ്റിൽ

by മൈത്രേയൻ

വ്യാജ കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റുകളും പാസ്പോര്‍ടുകളും തയ്യാറാക്കി ഓണ്‍ലൈന്‍, സമൂഹ മാധ്യമം വഴി ഇടപാടുകാരെ കണ്ടെത്തി വില്‍പന നടത്തിയെന്ന കേസില്‍ കേരളക്കാരനായ യുവാവിനെ ഹുലിമാവു പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍ സ്വദേശി നിപുണ്‍ (30) ആണ് പിടിയിലായത്. 2000 മുതല്‍ 5000 വരെ രൂപയാണ് റിപോര്‍ടുകള്‍ക്ക് ഈടാക്കിയതെന്ന് പൊലീസ് പറഞ്ഞു. വ്യാജ പാസ്പോര്‍ടിന് ആവശ്യക്കാരന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ കാല്‍ ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയാണ് വാങ്ങിയതെന്നും പൊലീസ് അറിയിച്ചു.

*കൂടുതല്‍ രാജ്യാന്തര സര്‍വീസുകളാരംഭിച്ച്‌ കണ്ണൂര്‍ വിമാനത്താവളം*

അനെകല്‍ ഹുല്‍മാവുവില്‍ വീട് കേന്ദ്രീകരിച്ചാണ് വ്യാജ നിര്‍മാണം നടത്തിവന്നതെന്നും, കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം തരപ്പെടുത്തുന്ന ഏജന്റായി പ്രവര്‍ത്തിച്ച നിപുണ്‍ കോവിഡ് ലോക്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധി അതിജീവിക്കാന്‍ കണ്ടെത്തിയതാണ് വ്യാജ രേഖകളുടെ നിര്‍മാണമെന്നും പൊലീസ് പറഞ്ഞു.

ഫെയ്സ്ബുക്, വാട്സ്‌ആപ് വഴി ഇടപാടുകാരെ കണ്ടെത്തി വ്യാജ രേഖകള്‍ കൈമാറി പണം ഓണ്‍ലൈനില്‍ സ്വീകരിക്കുന്ന രീതിയാണ് അവലംബിച്ചത് എന്നും പൊലീസ് വെളിപ്പെടുത്തി.

റെയ്ഡില്‍ വ്യാജ കോവിഡ് പരിശോധന റിപോര്‍ടുകള്‍, വ്യാജ പാസ്പോര്‍ടുകള്‍, ലാപ്ടോപ്, പ്രിന്റിംഗ് മെഷീന്‍ എന്നിവ പിടിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group