ബെംഗളൂരു: മസ്കറ്റിൽ നിന്ന് വരുന്ന വിമാനത്തിൽ ബോംബ് വെച്ചതായി വന്ന വ്യാജ ഫോൺ കോളിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) സംഘർഷം ഉടലെടുത്തു.ഞായറാഴ്ച വൈകുന്നേരത്തോടെ എയർലൈനിന്റെ ലാൻഡ്ലൈനിലേയ്ക്കാണ് വ്യാജ കോൾ വന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ജീവനക്കാർ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.വിമാനം ഇറങ്ങിയ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ശക്തമായ പരിശോധന നടത്തുകയും യാത്രക്കാരുടെ ബാഗേജുകൾ പരിശോധിക്കുകയും ചെയ്തു എന്നാൽ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല. വന്നത് വ്യാജ കോളാണെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് എയർപോർട്ട് ജീവനക്കാർക്ക് ആശ്വാസം ലഭിച്ചത്. തുടർന്ന് വ്യാജ ഫോണെക്കോൾ ചെയ്തയാളെ തിരിച്ചറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.