Home Featured കര്‍ണാടക രാജ്ഭവന് ബോംബ് ഭീഷണി; ഫോണ്‍ വിളിയെത്തിയത് അജ്ഞാത നമ്ബറില്‍ നിന്ന്

കര്‍ണാടക രാജ്ഭവന് ബോംബ് ഭീഷണി; ഫോണ്‍ വിളിയെത്തിയത് അജ്ഞാത നമ്ബറില്‍ നിന്ന്

കര്‍ണാടക ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ ബംഗളുരുവിലെ രാജ്ഭവന് ബോംബ് ഭീഷണി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് അജ്ഞാത നമ്ബറില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്‍ട്രോള്‍ റൂമില്‍ ഫോണ് കോള്‍ എത്തിയത്.വിശദമായ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ കോളിന്റെ ഉറവിടത്തെ സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു. രാജ്ഭവന്‍ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഏത് നിമിഷവും അത് പൊട്ടിത്തെറിക്കാമെന്നുമാണ് വിളിച്ചയാള്‍ എന്‍.ഐ.എ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വിവരം ബംഗളുരു പൊലീസിന് കൈമാറുകയായിരുന്നു.

വേദനയ്ക്കും അസൗകര്യത്തിനും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു; ‘ദ ആര്‍ച്ചീസ്‌’ വിവാദത്തില്‍ രവീണ ഠണ്ടര്‍

ദി ആര്‍ച്ചീസ്’ എന്ന വെബ് സീരിസിലെ അഭിനേതാക്കളായ അമിതാഭ് ബച്ചന്റെ പേരക്കുട്ടിയായ അഗസ്ത്യ നന്ദയുടെയും ശ്രീദേവിയുടെ മകളായ ഖുഷി കപൂറിന്റെയും പ്രകടനത്തെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് ലൈക്ക് ചെയ്ത വിവാദത്തില്‍ പ്രതികരണവുമായി നടി രവീണ ഠണ്ടന്‍.സോഷ്യല്‍ മീഡിയ സ്‌ക്രോള്‍ ചെയ്യുന്നതിനിടെ അറിയാതെ ലൈക്ക് ചെയ്തു പോയതാണെന്നാണ് രവീണ ഠണ്ടന്‍ പറഞ്ഞു.ഡിസംബര്‍ 7 നാണ് നെറ്റ്ഫ്ലിക്സില്‍ ‘ദി ആര്‍ച്ചീസ്’ സ്ട്രീമിങ് ആരംഭിച്ചത്. സമ്മിശ്ര അഭിപ്രായങ്ങളാണ് വെബ് സീരിസ് നേടുന്നത്. ഖുശി കപൂറിന്റെയു അഗസ്ത്യ നന്ദയുടെയും അഭിനയത്തെ ട്രോള്‍ ചെയ്തുകൊണ്ട് അഭിനയം ഇവിടെ മരിച്ചു എന്ന എന്ന രീതിയില്‍ പരാമര്‍ശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് രവീണ ലൈക്ക് ചെയ്തത്.

ഇതെ തുടര്‍ന്ന് രവീണയ്ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് ഇതിന് വിശദീകരണവുമായ് രവീണ രംഗത്തെത്തിയത്.ലൈക്ക് ഞാന്‍ അറിയാതെ വന്നതാണ്, സ്‌ക്രോള്‍ ചെയ്ത് പോവുമ്ബോള്‍ ഞാന്‍ പോലും അറിയാതെ ലൈക്ക് ബട്ടണ്‍ അമര്‍ത്തിയതാണെന്നു തോന്നുന്നു. അതുമൂലം മറ്റുള്ളവര്‍ക്കുണ്ടായ വേദനയ്ക്കും അസൗകര്യത്തിനും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു’- രവീണ കുറിച്ചു.

സോയ അക്തര്‍ സംവിധാനം ചെയ്ത ദ ആര്‍ച്ചീസ് ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വെറോനിക്ക എന്ന കഥാപാത്രമായി സുഹാനയും ബെറ്റിയായി ഖുശിയും വേഷമിട്ടിരിക്കുന്നു. ആര്‍ച്ചിയെ അവതരിപ്പിക്കുന്നത് അഗസ്ത്യയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group