ബെംഗളൂരു: നഗരത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി വന്നതിനെ തുടർന്ന് സ്വകാര്യ കമ്പനിയിലെ ജീവനക്കാർ ഭീതിയിലായി.ഒരു അജ്ഞാതൻ ഇലക്ട്രോണിക് സിറ്റി ടിസിഎസ് കമ്പനിയിൽ വിളിച്ച് ബോംബുണ്ടെന്ന് പറയുകയായിരുന്നു. ഇത് കമ്പനിയിൽ കുറച്ചു നേരം ആശങ്ക സൃഷ്ടിച്ചു.ബി.ബ്ലോക്കിൽ ബോംബുണ്ടെന്ന് ഭീഷണികോൾ വന്നതോടെയാണ് ടിസിഎസ് കമ്പനി ജീവനക്കാർ ഭീതിയിലായത്.ഉടൻ തന്നെ കമ്പനി പരപ്പന അഗ്രഹാര പോലീസിൽ വിവരമറിയിച്ചു.
പരപ്പന അഗ്രഹാര പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.കമ്പനിയോടുള്ള വിരോധം മൂലം ഹൂബ്ലി സ്വദേശിനിയായ മുൻ ജീവനക്കാരിയാണ് കൃത്യം നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ഇത് വ്യാജ കോളാണെന്ന് കണ്ടെത്തി.നിലവിൽ വ്യാജ ബോംബ് വിളിച്ച യുവതിയുടെ അറസ്റ്റിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
ആലുവ കേസ്: വിധി പ്രസ്താവന കേള്‍ക്കുന്നതിന് മുമ്ബായി പെണ്‍കുട്ടിയുടെ കുഴിമാടത്തിലെത്തി തിരിതെളിച്ച് മാതാപിതാക്കള്‍
ആലുവ കേസില്‍ ഇന്ന് വിധി പ്രസ്താവന നടത്താനിരിക്കേ പെണ്‍കുട്ടിയുടെ കുഴിമാടത്തില്‍ തിരിതെളിച്ച് മാതാപിതാക്കള്‍.പെണ്‍കുട്ടിയുടെ സഹോദരങ്ങളും പരിസരവാസികളും സ്ഥലത്തെത്തുകയും പ്രീയപ്പെട്ടവള്‍ക്കായി പൂക്കളും അര്‍പ്പിച്ചു. ചൊവ്വാഴ്ച വിധി പ്രസ്താവന പുറത്തുവരാനിരിക്കേ തിങ്കളാഴ്ച രക്ഷിതാക്കള്‍ പെണ്‍കുട്ടി അന്ത്യ വിശ്രമം കൊള്ളുന്ന കീഴ്മാട് പൊതുശ്മാശനത്തില്‍ എത്തിയത്. കുഴിമാടത്തിനരികെ വിതുമ്ബിയ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ കൂടെയെത്തിയവരും കുഴങ്ങി.
കുഴിമാടത്തിനരില്‍ പടര്‍ന്നു പിടിച്ച പുല്ലും ഇലകളുമെല്ലാം നീക്കം ചെ.യ്ത് തിരി തെളിയിച്ച ശേഷമാണ് ഇവര്‍ നടങ്ങിയത്.മകള്‍ക്ക് നീതി ലഭിക്കുന്നതിനായി ക്രൂരകൃത്യം ചെയ്ത അസ്ഫാക് ആലത്തിന് പരമാവധി ശിക്ഷ ലഭിക്കണമെന്ന ആഗ്രഹത്തോടെ കുഴിമാടത്തിനരികില്‍നിന്ന് പ്രാര്‍ത്ഥിച്ചശേഷമാണ് മാതാപിതാക്കള്‍ ഇവര്‍ മടങ്ങിയ്.
ചൊവ്വാഴ്ച വിധി പ്രസ്താവന കേള്‍ക്കുനന്തിനായി ഇരുവരും കോടതിയില്‍ എത്തിയിട്ടുണ്ട്. വിധി പ്രസ്താവനയ്‌ക്കായി പ്രതി അസഫാക്ക് ആലത്തിനെ ആലുവയിലെ ജയിലില്‍ നിന്നും കോടതിയില്‍ എത്തിച്ച്‌ിട്ടുണ്ട്. പ്രതിക്കെതിരെ 13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുക.