Home Featured ബംഗളുരു സ്കൂളുകളിലെ വ്യാജ ബോംബ് ഭീഷണി ; ഉറവിടം കണ്ടെത്തി

ബംഗളുരു സ്കൂളുകളിലെ വ്യാജ ബോംബ് ഭീഷണി ; ഉറവിടം കണ്ടെത്തി

ബെംഗളൂരു നഗരത്തിലെ 22 സ്വകാര്യ സ്കൂളുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വ്യാജ ബോംബ് ഭീഷണി ഇ-മെയിലുകൾ സിറിയ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് അയച്ചവയെന്നു പൊലീസ് കണ്ടെത്തി.

സംഭവത്തിനു പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നതിനിടെയാണ് ഇ-മെയിലുകളുടെ പ്രഭവസ്ഥാനം വിദേശ രാജ്യങ്ങളാണെന്നു കണ്ടെത്തിയത്. ഇക്കാര്യം കേന്ദ്ര ഏജൻസികളെbഅറിയിച്ചതായി മുഖ്യമന്ത്രി ബസ വരാജ് ബൊമ്മ പറഞ്ഞു.

ശക്തമായ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുൻപ് 7 സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് നഗരത്തിൽ പരക്കെ ഭീതി പടർന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു സ്കൂളുകൾക്കു സമാന മെയിലുകൾ ലഭിക്കുക യായിരുന്നു. ഇവ വിവിധ അക്കൗണ്ടുകളിൽ നിന്നാണ് അയച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group