കൊച്ചി: മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. തെലുങ്കിൽ പുറത്തിറങ്ങിയ പുഷ്പയും, തമിഴിൽഎത്തിയ വിക്രമും തെന്നിന്ത്യയിൽ വലിയ സ്വീകാര്യതയാണ് ഫഹദിന് നേടിക്കെടുത്തത്. ഇതിന് പിന്നാലെ ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.ഇപ്പോളിതാ, തന്റെ ബോളിവുഡ് പ്രവേശനത്തെ പറ്റി രസകരമായ മറുപടി പറയുകയാണ് ഫഹദ് ഫാസിൽ.
ഒരു ബോളിവുഡ് താരത്തിനൊപ്പമോ സംവിധായകനൊപ്പമോ വർക്ക് ചെയ്യുന്നുണ്ടെങ്കിൽഅത് ആർക്കൊപ്പമായിരിക്കും എന്ന അവതാരകയുടെ ചോദ്യത്തിനാണ് താരം മറുപടി നൽകുന്നത്. തനിക്ക് വേണ്ട പ്രതിഫലം നൽകുന്ന ആൾക്കൊപ്പം വർക്ക് ചെയ്യും എന്നായിരുന്നു ഫഹദ് മറുപടി നൽകിയത്.ഫഹദ് ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ;
ബോളിവുഡിലേക്ക് പോകുമ്ബോൾ ഒരുപാട് കാര്യങ്ങൾ നോക്കേണ്ടതുണ്ട്. ഇവിടെ ഇപ്പോൾ എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന ഒരുപാട് സിനിമകൾ ഉണ്ട്. അതിനെക്കാൾ എക്സൈറ്റ് ചെയ്യിപ്പിക്കുന്നത് വന്നാൽ ആ സിനിമ ചെയ്യും. എനിക്ക് വേണ്ട പ്രതിഫലം നൽകുന്ന ആൾക്കൊപ്പം വർക്ക് ചെയ്യും.
സിനിമ സെലക്റ്റ് ചെയ്യുമ്ബോഴും അഭിനയിക്കുമ്ബോഴും സംവിധായകനെക്കാളും എഴുത്തുകാരനെയാണ് ഞാൻ ആശ്രയിക്കുന്നത്. കാരണം ഞാൻ എന്ത് ചെയ്യണമെന്ന് എന്നെക്കാൾ നന്നായി അറിയാവുന്നത് അവർക്കായിരിക്കും. എല്ലായ്പ്പോഴും ഏറ്റവും എളുപ്പമായിട്ടുള്ള ഷെഡ്യൂൾ വെക്കാനാണ് ഞാൻ നോക്കുന്നത്. ഓവർ വർക്ക് ഒന്നും ചെയ്യാറില്ല. ഒരു സമയം ഒരു സിനിമ മാത്രമേ ചെയ്യാറുള്ളൂ. എനിക്ക് വേണ്ട സമയം ഞാനെടുക്കാറുണ്ട്.