Home Featured മുഖം തിരിച്ചറിഞ്ഞാല്‍ മാത്രം മതി; രാജ്യത്ത് ബംഗളുരു ഉൾപ്പെടെ മൂന്ന് വിമാനത്താവളങ്ങളില്‍ പേപ്പര്‍ രഹിത യാത്ര ഇന്ന് മുതല്‍

മുഖം തിരിച്ചറിഞ്ഞാല്‍ മാത്രം മതി; രാജ്യത്ത് ബംഗളുരു ഉൾപ്പെടെ മൂന്ന് വിമാനത്താവളങ്ങളില്‍ പേപ്പര്‍ രഹിത യാത്ര ഇന്ന് മുതല്‍

ന്യൂഡല്‍ഹി: തടസങ്ങളും സങ്കീര്‍ണതകളുമില്ലാതെ യാത്ര ചെയ്യാന്‍ രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ഇനിമുതല്‍ ഡിജി യാത്ര സംവിധാനം.വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കും വിമാന യാത്രക്കുമുളള കാര്യങ്ങള്‍ ഡിജിറ്റലാക്കാനുളള പദ്ധതിയാണ് ഡിജി യാത്ര. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി (എഫ്‌ആര്‍ടി) അടിസ്ഥാനമാക്കി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് സമ്ബര്‍ക്കരഹിതവും തടസ്സമില്ലാത്തതുമായ യാത്ര ഒരുക്കുകയെന്നതാണ് ലക്ഷ്യം. ബോര്‍ഡിങ് പാസ് മുതല്‍ എല്ലാ നടപടികളും പേപ്പര്‍ രഹിതമായിരിക്കും.

എഫ്‌ആര്‍ടി ഉപയോഗിച്ച്‌ അവരുടെ വ്യക്തിത്വം തെളിയിക്കുവാനും അത് തങ്ങളുടെ ബോര്‍ഡിംഗ് പാസ്സുമായി ബന്ധിപ്പിക്കുവാനും സാധികുന്നതാണ്. ആദ്യഘട്ടത്തില്‍ ഏഴ് വിമാനത്താവളങ്ങളില്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് മാത്രമായി പദ്ധതി ആരംഭിക്കും. ഡല്‍ഹി, ബംഗളുരു, വാരണാസി എന്നീ മൂന്ന് വിമാനത്താവളങ്ങളിലാണ് ഇന്ന് പദ്ധതി ആരംഭിക്കുന്നത്.

2023 മാര്‍ച്ചോടുകൂടി ഹെദരാബാദ്, കൊല്‍ക്കത്ത, പൂനെ, വിജയവാഡ എന്നീ നാല് വിമാനത്താവളങ്ങളിലും ഡിജി യാത്ര പ്രവര്‍ത്തനം സജ്ജമാകും. തുടര്‍ന്ന് ഈ സാങ്കേതികവിദ്യ രാജ്യത്തുടനീളം നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഫോട്ടോയോ ആധാര്‍ നമ്ബറോ ഉപയോഗിച്ച്‌ ഡിജി യാത്ര ആപ്പില്‍ രജിസ്‌ട്രേഷന്‍ ചെയ്താല്‍ സൗകര്യം ലഭ്യമാകും. യാത്രക്കാരുടെ ഐഡിയും യാത്രാ രേഖകളും യാത്രക്കാരന്റെ സ്മാര്‍ട്ട്‌ഫോണില്‍ തന്നെ സുരക്ഷിതമായിരിക്കുമെന്നും ഉറപ്പ് നല്‍കുന്നു.

സംസ്ഥാനത്തെ ദുരൂഹമരണങ്ങളിലെല്ലാം ഡി എൻ എ പരിശോധന നിർബന്ധം; അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡി ജി പിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരൂഹമരണങ്ങളിലെല്ലാം ഡി എൻ എ പരിശോധന നടത്തണമെന്ന് ഡി ജി പി അനിൽകാന്ത്. കൊലപാതകം, ബലാത്സംഗം, അസ്വാഭാവിക മരണം തുടങ്ങിയ കേസുകളിൽ ഡി എൻ എ പരിശോധന നടത്തണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം ഇത്തരത്തിലുള്ളകേസുകളിൽ ഡി എൻ എ പരിശോധന നടത്താതിരിക്കുന്നത് അന്വേഷണത്തെബാധിക്കുമെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് മേധാവി നൽകിയ കത്തിന്റെഅടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെനിർദേശം.

കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിക്കുന്ന തെളിവുകൾ ആദ്യഘട്ടത്തിൽ തന്നെ ഡി എൻ എ പരിശോധനയ്ക്ക് അയക്കണം. തുടർന്ന് സാമ്പിൾ സൂക്ഷിക്കാനായി സയന്റിഫിക് ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും ഡി ജി പി നിർദേശം നൽകി. സംഭവസ്ഥലത്തുനിന്ന് ലഭിക്കുന്ന ആവശ്യമായ സാമ്പിളുകൾ മാത്രം ഡി എൻ എ പരിശോധനയ്ക്ക് അയച്ചാൽമതിയെന്നായിരുന്നു നേരത്തെ നൽകിയിരുന്ന നിർദേശം.

You may also like

error: Content is protected !!
Join Our WhatsApp Group