Home Featured 11,000 ജീവനക്കാരെ പിരിച്ചു വിട്ട് ഫേസ്ബുക്ക്

11,000 ജീവനക്കാരെ പിരിച്ചു വിട്ട് ഫേസ്ബുക്ക്

സാൻഫ്രാൻസിസ്കോ: ഫെയ്‌സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ ഇന്ന് 11,000  ജീവനക്കാരെ പിരിച്ചുവിട്ടു. അതായത് മെറ്റയുടെ 13 ശതമാനം ജീവനക്കാരെ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചു വിടുന്നത് എന്ന് മെറ്റാ സി ഇ ഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി. 

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഏറ്റെടുക്കലിന് ശേഷം ട്വിറ്ററിൽ വ്യാപകമായ പിരിച്ചുവിടലുകൾ നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മെറ്റയിലും ജീവനക്കാരെ പിരിച്ചു വിട്ടിരിക്കുന്നത്. വരുമാനത്തിൽ ഉണ്ടായ ഇടിവും  പരസ്യ വരുമാനം ഇടിഞ്ഞതുമാണ് ജീവനക്കാരെ പിരിച്ചു വിടാൻ കാരണമെന്ന് മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. 

കോവിഡ് മഹാമാരി സമയത്തിൽ മറ്റ് സോഷ്യൽ മീഡിയ കമ്പനികളെ പോലെ മെറ്റായും സാമ്പത്തികമായി മുന്നേറ്റം നടത്തിയിരുന്നു. കാരണം ലോക്ക്ഡൗൺ കാരണം ആളുകൾ പുറത്തിറങ്ങാതെ അവസ്ഥയിൽ എല്ലാവരും സോഷ്യൽ മീഡിയയെ കൂടുതൽ ആശ്രയിച്ചത് മെറ്റയ്ക്കും തുണയായി. എന്നാൽ ലോക്ക്ഡൗൺ അവസാനിക്കുകയും ആളുകൾ വീണ്ടും പുറത്തിറങ്ങാൻ തുടങ്ങുകയും ചെയ്തതോടെ വരുമാന വളർച്ച കുറയാൻ തുടങ്ങി. മെറ്റയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഓൺലൈൻ പരസ്യങ്ങൾ നഷ്ടപ്പെട്ടത്  മെറ്റയുടെ ദുരിതങ്ങൾക്ക് വലിയൊരു കാരണമായി. തുടർന്ന്, ഈ സാമ്പത്തിക വർഷം ആദ്യം മെറ്റ ചരിത്രത്തിലെ ആദ്യത്തെ ത്രൈമാസ വരുമാന ഇടിവ് രേഖപ്പെടുത്തി. 

2004-ൽ ഫേസ്ബുക്ക് സ്ഥാപിതമായതിന് ശേഷമുള്ള ആദ്യത്തെ ചെലവ് ചുരുക്കൽ നടപടിയാണ് ഇത്. ആപ്പിള്‍ തങ്ങളുടെ പ്രൈവസി നയത്തില്‍ വരുത്ത വ്യത്യാസം മെറ്റയുടെ പരസ്യവരുമാനത്തെ വളരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഒപ്പം പ്രധാന എതിരാളികളായ ടിക്ടോക്കിന്‍റെ വളര്‍ച്ചയും മെറ്റയെ തളര്‍ത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട വരുമാനം തിരിച്ചു പിടിക്കാൻ മെറ്റാ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കും. ജീവനക്കാരെ പിരിച്ചുവിടുന്നത് അതിൽ ഒരു മാർഗം മാത്രമായിരിക്കും.

20 മണിക്കൂര്‍ വരെ ജോലി; പുറത്താക്കിയ ജീവനക്കാര്‍ക്ക് ട്വിറ്ററില്‍ തിരികെയെത്താന്‍ താല്‍പര്യമില്ല

വാഷിങ്ടണ്‍: ടെസ്‍ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം നിരവധി ജീവനക്കാരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

എന്നാല്‍, പിരിച്ചുവിടലിന് പിന്നാലെ ചിലരെ അബദ്ധത്തില്‍ പറഞ്ഞുവിട്ടതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇത്തരത്തില്‍ അബദ്ധത്തില്‍ പുറത്താക്കിയവരെ കമ്ബനി തിരികെ വിളിക്കുകയും ചെയ്തു. എന്നാല്‍, കമ്ബനി തിരികെ വിളിച്ച ജീവനക്കാരില്‍ പലര്‍ക്കും വീണ്ടും ട്വിറ്ററില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

പുറത്താക്കിയ ജീവനക്കാര്‍ക്ക് 60 ദിവസത്തെ ശമ്ബളവും നഷ്ടപരിഹാരവും നല്‍കുമെന്നാണ് മസ്ക് അറിയിച്ചിരുന്നത്. വീണ്ടും കമ്ബനിയിലെത്തിയാല്‍ ഇത് ലഭിക്കില്ല. പല ജീവനക്കാര്‍ക്കും 60 ദിവസത്തെ ശമ്ബളവും നഷ്ടപരിഹാരവും വാങ്ങി കമ്ബനി വിടാനാണ് താല്‍പര്യമെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററില്‍ തുടരുന്നതിനേക്കാള്‍ നല്ലത് പുതിയ കമ്ബനിയാണെന്നും ഇവര്‍ കരുതുന്നു.

അതേസമയം, നിലവില്‍ ട്വിറ്ററിലെ ചില മാനേജര്‍മാര്‍ അധിക ജോലി ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. ഇതും കമ്ബനിയില്‍ തിരികെ കയറുന്നതില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കുന്നുണ്ട്. കമ്ബനിയിലെ പലര്‍ക്കും ഇപ്പോള്‍ 20 മണിക്കൂര്‍ വരെ ജോലിയിട്ടുണ്ട്. അധിക ജോലിക്ക് കൂടുതല്‍ വേതനം മസ്ക് നല്‍കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം, ട്വിറ്ററിലെ ജോലി വിഭജനം ഉള്‍പ്പടെ കൃത്യമായി നടക്കുന്നില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ഏത് മാനേജരുടെ കീഴിലാണ് ജീവനക്കാര്‍ വരുന്നതെന്ന കാര്യത്തില്‍ പോലും വ്യക്തതയില്ല.

You may also like

error: Content is protected !!
Join Our WhatsApp Group